ജ­ന­നേ­ന്ദ്രിയം മു­റി­ച്ച് തീ­യിന്‍­മേ­ശ­യി­ലെ­ത്തി­ച്ച യു­വാ­വി­നെ ജ­യി­ലി­ല­ട­ച്ചേക്കും

 


ജ­ന­നേ­ന്ദ്രിയം മു­റി­ച്ച് തീ­യിന്‍­മേ­ശ­യി­ലെ­ത്തി­ച്ച യു­വാ­വി­നെ ജ­യി­ലി­ല­ട­ച്ചേക്കും
ടോക്കിയോ: അ­ലൈംഗീക­നാ­ണെ­ന്ന് വാ­ദി­ക്കു­ന്ന ജ­പ്പാ­നീ­സ് യു­വാവ് ജ­ന­നേ­ന്ദ്രിയം മു­റി­ച്ച് പ്ര­ത്യേ­ക­വി­ഭ­വ­ങ്ങ­ളു­ണ്ടാ­ക്കി അ­തി­ഥി­കള്‍ക്ക് വി­ളമ്പി. യു­വാ­വി­നെ ജ­യി­ലി­ല­ട­ച്ചേ­ക്കും. എ­ന്നാല്‍ ഈ കു­റ്റ­കൃ­ത്യ­ത്തി­ന്റെ പേ­രി­ലല്ല യു­വാ­വി­നെ ജ­യി­ലി­ല­ട­ക്കാന്‍ പോ­കു­ന്നത്, അസ­ഭ്യ പ്രദര്‍ശനത്തിനാണ്.

കഴിഞ്ഞ മാര്‍ചില്‍ ഒ­രു ഡോ­ക്ട­റുടെ സഹായത്തോടെയാണ് മാവോ സുഗിയാമ എന്ന 23 കാരന്‍ തന്റെ ലിം­ഗം മുറിച്ചെടുത്തത്. ഇവയ്ക്ക് അണുബാധയില്ലെന്ന് സര്‍ട്ടിഫൈ ചെയ്തശേഷം രണ്ടുമാസത്തേക്ക് ഫ്രീസറില്‍ വെച്ചിരിക്കുകയായിരുന്നു. പിന്നീട് പടിഞ്ഞാറന്‍ ടോക്കിയോയിലെ ജനവാസ കേന്ദ്രമായ സുഗിനാമിയില്‍ നടത്തിയ വിരുന്നില്‍ അവ വേവിച്ച് വിളമ്പുകയായിരുന്നു.

കൂണും അയമോദകച്ചെടിയും കൂട്ടി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം അഞ്ചുപേര്‍ക്കാണ് വിളമ്പിയത്. ഇവരില്‍നിന്ന് 160 പൗണ്ടുവീതം ഈടാക്കി. അസഭ്യ പ്രകടനത്തിന്റെ പേരില്‍ സുഗിയാമയ്ക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ ക്രിമി­നല്‍ കേ­സു­കള്‍ ര­ജി­സ്­റ്റര്‍ ചെ­യ്­ത­തായി ടോക്കിയോ മെട്രോപോലീറ്റന്‍ ഡിപ്പാര്‍ട്ട്‌­മെന്റ് അ­ധി­കൃ­തര്‍ വെ­ളി­പ്പെ­ടുത്തി. പരിപാടിയെ സഹാ­യി­ച്ച­തി­നാ­ണ് മ­റ്റു­ള്ള­വര്‍ പ്ര­തി­ക­ളാ­ക്ക­പ്പെ­ട്ടത്.

സുഗിയാമയെ തന്റെ ജനനേന്ദ്രിയങ്ങള്‍ മുറിച്ച് വേവിച്ചു നല്‍കിയതിന്റെ പേരില്‍ ശിക്ഷിക്കാന്‍ ജ­പ്പാ­നില്‍ വ­കു­പ്പില്ല. മനുഷ്യമാംസം ഭക്ഷിക്കുന്നതിനെ ജപ്പാനില്‍ നിയമംമൂലം നിരോധി­ച്ചി­ട്ടി­ല്ലെ­ന്ന­താ­ണ് കാ­രണം. അസഭ്യമായ പ്രകടനത്തിന് ശിക്ഷിക്കപ്പെട്ടാല്‍ സുഗി­യാമയെ രണ്ടുവര്‍ഷം ജ­യി­ലി­ല­ട­ക്കാം. കൂ­ടാതെ 32,000 ഡോളറിന് തുല്യമാ­യ യെന്‍ പിഴയടക്കേണ്ടതായും വരും.

എച്ച് സി എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന മാവോ ആദ്യം തന്റെ ലിംഗം സ്വയം ഭക്ഷിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് മറ്റുള്ളവര്‍ക്ക് വിളമ്പാന്‍ നിശ്ചയിക്കുകയായിരുന്നു. ഇരുപത്തിരണ്ടാമത്തെ ജന്മദിനത്തിന് തൊട്ടുപിന്നാലെ മുറിച്ചുനീക്കിയ ജനനേന്ദ്രിയങ്ങള്‍ ഒരു പാചകവിദഗ്ധന്റെ മേല്‍നോട്ടത്തിലാണ് പാകം ചെയ്തത്. ഇതുകഴിച്ച് രോഗം ബാധിച്ചാല്‍ താനുത്തരവാദിയായിരിക്കില്ലെന്ന് അയാള്‍ അതിഥികളില്‍നിന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.

ട്വീറ്ററില്‍ കൂടിയാണ് തന്റെ ലിംഗം വേവിച്ചുനല്‍കുന്ന കാര്യം മാവോ ആദ്യം പ്രഖ്യാപിച്ചത്. 800 പൗണ്ടിന് ഒരാള്‍ക്ക് നല്‍കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍ അത് പിന്നീട് വീതിച്ചുനല്‍കാന്‍ തീ­രു­മാ­നി­ക്കു­ക­യാ­യി­രുന്നു. വിരുന്നില്‍ മൊത്തം എഴുപതുപേര്‍ പങ്കെടുത്തുവെങ്കിലും അഞ്ചുപേരേ ഇത് കഴിച്ചുള്ളൂ. ബാക്കിയുള്ളവര്‍ പശുവിറച്ചിയോ മുതലയിറച്ചിയോ കഴിച്ച് തൃപ്തിപ്പെട്ടു.

Keywords:  Japan, World, Tokyo, Sugiyama, Crime, Function
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia