ജെഫ് സുക്കര്‍ സി എന്‍ എന്നിനെ നയിക്കും

 


ജെഫ് സുക്കര്‍ സി എന്‍ എന്നിനെ നയിക്കും
അറ്റ്‌ലാന്റ: അമേരിക്കന്‍ ചാനല്‍ സി എന്‍ എന്നിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവായി എന്‍ബിസി യൂണിവേഴ്‌സല്‍ മുന്‍ തലവന്‍ ജെഫ് സുക്കറിനെ നിയമിച്ചു. 2013ല്‍ സ്ഥാനമൊഴിയുന്ന ജിം വാള്‍ട്ടന്റെ പിന്‍ഗാമിയായാണ് ജെഫ് സുക്കറുടെ നിയമനം.

മാധ്യമരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സുക്കര്‍ എന്‍ബിസി സ്‌പോര്‍ട്ടിന്റെ റിസര്‍ച്ചറായിട്ടായിരുന്നു തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം എന്‍ബിസിയുടെ പ്രസിഡന്റായിട്ടും ചീഫ് എക്‌സിക്യൂട്ടീവായിട്ടും സേവനം അനുഷ്ടിച്ചു. 1992 ജനവരിയില്‍ എന്‍ബിസിയിലെ മോണിംഗ് ന്യൂസായ ടുഡേയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിയമിതനായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവില്‍ ടുഡേ ഏറ്റവും അധികം ആളുകള്‍ കാണുന്ന മോണിംഗ് ന്യൂസായി മാറുകയും അക്കാലത്ത് കൂടുതല്‍ ലാഭം നേടുന്ന ടെലിവിഷനില്‍ പ്രൊഗ്രാമായും മാറി.

Key Words: Jef Zuker, CNN, Channel, News, CEO, Deputed, Atlanta, NBC Sport, Today, Executive Producer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia