ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റഴിച്ച് ജെഫ് ബെസോസ്

 


ന്യൂയോര്‍ക്: (www.kvartha.com 07.05.2021) ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റഴിച്ച് ജെഫ് ബെസോസ്. ഈ വര്‍ഷത്തെ ആദ്യത്തെ ഓഹരി വിറ്റഴിക്കലാണ് ഇത്. 739000 ഓഹരികളാണ് ബെസോസ് വിറ്റഴിച്ചതെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയലിങ്‌സില്‍ പറയുന്നു. 2020 ല്‍ 10 ബില്യണ്‍ ഡോളറിന്റെ ഓഹരിയാണ് വിറ്റഴിച്ചത്.  

ലോകത്തിലെ അതിസമ്പന്നരില്‍ തന്നെ ഒന്നാമതായ ജെഫ് ബെസോസിന് ആമസോണില്‍ 10 ശതമാനത്തിലേറെ ഓഹരികളാണ് ഉള്ളത്. ഇതാണ് ഇദ്ദേഹത്തിന്റെ 191.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുടെ പ്രധാന ഭാഗവും. ആമസോണ്‍.കോം ആദ്യമായി ഓഹരി വില്‍പനയിലേക്ക് ചുവടുവച്ചത് 1997 ലാണ്. 

ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റഴിച്ച് ജെഫ് ബെസോസ്

Keywords:  New York, News, World, Business, Jeff Bezos, Sell, Amazon, Jeff Bezos sells 2.5 billion of Amazon and signals more coming
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia