Jeff Bezos | ടിവിയും ഫ്രിഡ്ജും മറ്റും വാങ്ങി പണം കളയരുതെന്ന് ആമസോണ്‍ സ്ഥാപകന്‍; സൂക്ഷിച്ച് വെക്കാന്‍ നിര്‍ദേശം; സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ജെഫ് ബെസോസ്

 


വാഷിംഗ്ടണ്‍: (www.kvartha.com) സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുള്ളതിനാല്‍ വലിയ രീതിയില്‍ വസ്തുക്കള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് മുന്നറിയിപ്പ് നല്‍കി. പണം സുരക്ഷിതമായി സൂക്ഷിക്കാനും വരും മാസങ്ങളില്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കാനും അദ്ദേഹം ഉപദേശിച്ചു. പുതിയ കാറുകളും ടിവികളും പോലുള്ള വലിയ വസ്തുക്കള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
  
Jeff Bezos | ടിവിയും ഫ്രിഡ്ജും മറ്റും വാങ്ങി പണം കളയരുതെന്ന് ആമസോണ്‍ സ്ഥാപകന്‍; സൂക്ഷിച്ച് വെക്കാന്‍ നിര്‍ദേശം; സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ജെഫ് ബെസോസ്

'നിങ്ങള്‍ ഷോപിംഗിന് പോകുകയാണെങ്കില്‍, ഷോപിംഗ് അല്‍പ്പം കുറച്ച് ആ പണം നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക, എന്താണ് സംഭവിക്കുന്നതെന്ന് കാണുക. പുതിയ വാഹനം, റഫ്രിജറേറ്റര്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെ വാങ്ങുന്നതിനും ഇത് ബാധകമാണ്', ജെഫ് ബെസോസ് ഉപദേശിച്ചു. സമ്പദ്വ്യവസ്ഥ ഇപ്പോള്‍ അത്ര നല്ലതല്ലെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആമസോണ്‍ സ്ഥാപകന്‍ തന്റെ 124 ബില്യണ്‍ ഡോളര്‍ ആസ്തിയുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ സ്വത്ത് എത്രയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബെസോസ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, ജീവിതകാലത്ത് സമ്പത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമോ എന്ന ചോദ്യത്തിന്, അതെ എന്ന് മറുപടി നല്‍കിയിരുന്നു. ജെഫ് ബെസോസ് നിലവില്‍ ആമസോണിന്റെ എക്‌സിക്യൂടീവ് പ്രസിഡന്റാണ്, കഴിഞ്ഞ വര്‍ഷം സിഇഒ പദവിയില്‍ നിന്ന് രാജിവച്ചിരുന്നു.

Keywords:  Latest-News,World,Top-Headlines,America,Business,Business Man,Cash,Electronics Products, Jeff Bezos, Jeff Bezos Warns Of Recession, Advises People Not To Buy TV, Fridge This Holiday Seaosn.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia