ഓട്ടിസം ബാധിച്ച മകനെ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍
Nov 5, 2014, 11:54 IST
ന്യൂപോര്‍ട്ട്: (www.kvartha.com 05.11.2014) ഓട്ടിസം ബാധിച്ച മകനെ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍ . ലിങ്കന്‍ കൗണ്ടി സ്വദേശിനിയായ ജില്ലിയന്‍ മക്കാബേ(34) ആണ് അറസ്റ്റിലായത്. ന്യൂപോര്‍ട്ടിലെ യാക്വിന ബേ പാലത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് ഇവര്‍ ഓട്ടിസം ബാധിച്ച ആറ് വയസുള്ള മകന്‍ ലണ്ടന്‍ മക്കാബേയെ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്.
പിന്നീട് ഇവര്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തന്റെ മനസില്‍ നിന്നും ആരോ മകനെ വെള്ളത്തില്‍ തള്ളിയിടാന്‍ നിര്‍ദേശിച്ചതനുസരിച്ച് താന്‍ അത് ചെയ്യുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും, ന്യൂപോര്‍ട്ട് പോലീസും അഗ്‌നിശമനസേനയും ലിങ്കണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍, രാവിലെ 10.20 മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് കിഴക്കുള്ള എംബാര്‍കാഡ്രോ റിസോര്‍ട്ടിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മക്കാബേക്കെതിരെ നരഹത്യയ്ക്കും കൊലക്കുറ്റത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Jillian McCabe Accused of Throwing Autistic Son Off Oregon Bridge, Police, Arrest, Case, Mother, Phone call, Dead Body, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.