Wedding party | വിവാഹദിവസം വരന് മുങ്ങി; ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നടത്തിയ ഒരുക്കങ്ങളെല്ലാം പാഴാകുമെന്നറിഞ്ഞപ്പോള് വധു ചെയ്തത്
Sep 25, 2022, 16:51 IST
വെയ്ല്‍സ്: (www.kvartha.com) വിവാഹം എന്നത് വധൂവരന്മാരെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമാണ്. എല്ലാ ഒരുക്കങ്ങളും നടത്തി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ രണ്ടു പേര് ഒന്നായി മാറുന്ന ദിവസം.
എന്നാല്‍ അത്തരമൊരു അവസ്ഥ വന്നിട്ടും തളര്‍ന്നുപോകാതെ സധൈര്യം മുന്നോട്ടുപോയ ഒരു വധുവിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. വരന് ഇല്ലാതിരുന്നിട്ടും വിവാഹദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് വെയ്ല്‍സ് സ്വദേശിയായ കെയ്ലി സ്റ്റഡ് എന്ന യുവതി. വിവാഹ പാര്‍ടിക്കായി ഒരുക്കിയ ലക്ഷങ്ങള്‍ നഷ്ടമാകുമെന്ന് മനസിലാക്കിയ കെയ്ലി ആ ദിവസം ആഘോഷമാക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
കെലം നോര്‍ടണ്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു കെയ്ലി. നാലു വര്‍ഷമായി കെലത്തിനൊപ്പമാണ് അവര്‍ ജീവിച്ചതും. ഒടുവില്‍ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഭംഗിയുള്ള വസ്ത്രങ്ങള്‍ വാങ്ങി, അതിഥികള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി, വിവാഹത്തിനുള്ള തയാറെടുപ്പുകളെല്ലാം നടത്തി ആ ദിവസത്തിനായി ഇരുവരും കാത്തിരിക്കുകയും ചെയ്തു. പാര്‍ടിക്കിടെ ചെയ്യേണ്ട നൃത്തം വരെ പരിശീലിച്ചു.
കല്യാണത്തിന് മുമ്പുള്ള രാത്രിയില്‍ തങ്ങള്‍ പരസ്പരം സംസാരിക്കില്ലെന്നും ഇരുവരും തീരുമാനിച്ചിരുന്നു. രാവിലെ മേകപ്മാന്‍ എത്തിയപ്പോഴാണ് കെലം സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. വിവരം കെയ്ലിയെ അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഈ വിവരം അറിഞ്ഞ് പരിഭ്രമിച്ചു. എന്നാല്‍ കെയ്ലിക്ക് ഒട്ടും പരിഭ്രമം ഇല്ലായിരുന്നു. കൃത്യസമയത്ത് കെലം മടങ്ങിവരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു അവള്.
ഇക്കാരണം കൊണ്ടുതന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയി. വധുവായി അണിഞ്ഞൊരുങ്ങിയ ശേഷവും കെലം എത്തിയില്ല. ഇതോടെ കെലത്തിന്റെ അച്ഛനെ വിളിച്ച് കെയ്ലി സംസാരിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് കെയ്ലി തിരിച്ചറിഞ്ഞത്. ഈ വിവരം മാതാപിതാക്കളേയും വീഡിയോഗ്രാഫറേയും അറിയിച്ചു. എല്ലാവരും സങ്കടത്തിലായി.
ആ സമയത്ത് വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാര്‍ടി മുടക്കാതെ ഈ ദിവസം ആഘോഷമാക്കിക്കൂടേ എന്നു ചോദിച്ചത്. സഹോദരിയും ഇതേ അഭിപ്രായം തന്നെ പങ്കുവെച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ തനിച്ച് തന്റെ വിവാഹം ആഘോഷിക്കാന്‍ കെയ്ലി തീരുമാനിക്കുകയായിരുന്നു.
വരനുമൊത്ത് നടത്തേണ്ടിയിരുന്ന ചടങ്ങില്‍ അല്പം മാറ്റം വരുത്തി. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്നെഴുതിയ ഫോടോ ബൂതിലെ പേരുകള്‍ മാറ്റി കെയ്ലിയുടെ പാര്‍ടി എന്നാക്കിയ ശേഷമായിരുന്നു ഫോടോ ഷൂട്. നൃത്തവും പാട്ടുമായി ആഘോഷമാക്കിയ ദിവസത്തിനുശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവര്ക്കും കെയ്ലി നന്ദി അറിയിച്ചു.
ടര്കിയിലേക്ക് ഇരുവരും ഹണിമൂണും ബുക് ചെയ്തിരുന്നു. അതു റദ്ദാക്കിയ കെയ്ലി മറ്റൊരിടത്തേക്ക് താമസം മാറ്റി ജീവിതം സ്വയം ആഘോഷിക്കാന്‍ തയാറെടുക്കുകയാണ്. കെലവുമായി തര്‍ക്കത്തിനോ വഴക്കിനോ താനില്ലെന്നും കെയ്ലി പറയുന്നു.
എന്നാല്‍ എല്ലാവരും സന്തോഷത്തോടെ കാത്തിരുന്ന ആ ദിവസം വരന് മുങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും. ഒരുക്കങ്ങളെല്ലാം പാഴാകും എന്നു മാത്രമല്ല, ആ പെണ്‍കുട്ടിയുടെ ഭാവിജീവിതത്തെ പോലും അത് ബാധിക്കും. എല്ലാവരും തളര്‍ന്നുപോകും. ആഘോഷവീട് പെട്ടെന്ന് നിശബ്ദമായിപ്പോകും.
എന്നാല്‍ അത്തരമൊരു അവസ്ഥ വന്നിട്ടും തളര്‍ന്നുപോകാതെ സധൈര്യം മുന്നോട്ടുപോയ ഒരു വധുവിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. വരന് ഇല്ലാതിരുന്നിട്ടും വിവാഹദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് വെയ്ല്‍സ് സ്വദേശിയായ കെയ്ലി സ്റ്റഡ് എന്ന യുവതി. വിവാഹ പാര്‍ടിക്കായി ഒരുക്കിയ ലക്ഷങ്ങള്‍ നഷ്ടമാകുമെന്ന് മനസിലാക്കിയ കെയ്ലി ആ ദിവസം ആഘോഷമാക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
കെലം നോര്‍ടണ്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു കെയ്ലി. നാലു വര്‍ഷമായി കെലത്തിനൊപ്പമാണ് അവര്‍ ജീവിച്ചതും. ഒടുവില്‍ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഭംഗിയുള്ള വസ്ത്രങ്ങള്‍ വാങ്ങി, അതിഥികള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി, വിവാഹത്തിനുള്ള തയാറെടുപ്പുകളെല്ലാം നടത്തി ആ ദിവസത്തിനായി ഇരുവരും കാത്തിരിക്കുകയും ചെയ്തു. പാര്‍ടിക്കിടെ ചെയ്യേണ്ട നൃത്തം വരെ പരിശീലിച്ചു.
കല്യാണത്തിന് മുമ്പുള്ള രാത്രിയില്‍ തങ്ങള്‍ പരസ്പരം സംസാരിക്കില്ലെന്നും ഇരുവരും തീരുമാനിച്ചിരുന്നു. രാവിലെ മേകപ്മാന്‍ എത്തിയപ്പോഴാണ് കെലം സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. വിവരം കെയ്ലിയെ അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഈ വിവരം അറിഞ്ഞ് പരിഭ്രമിച്ചു. എന്നാല്‍ കെയ്ലിക്ക് ഒട്ടും പരിഭ്രമം ഇല്ലായിരുന്നു. കൃത്യസമയത്ത് കെലം മടങ്ങിവരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു അവള്.
ഇക്കാരണം കൊണ്ടുതന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയി. വധുവായി അണിഞ്ഞൊരുങ്ങിയ ശേഷവും കെലം എത്തിയില്ല. ഇതോടെ കെലത്തിന്റെ അച്ഛനെ വിളിച്ച് കെയ്ലി സംസാരിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് കെയ്ലി തിരിച്ചറിഞ്ഞത്. ഈ വിവരം മാതാപിതാക്കളേയും വീഡിയോഗ്രാഫറേയും അറിയിച്ചു. എല്ലാവരും സങ്കടത്തിലായി.
ആ സമയത്ത് വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാര്‍ടി മുടക്കാതെ ഈ ദിവസം ആഘോഷമാക്കിക്കൂടേ എന്നു ചോദിച്ചത്. സഹോദരിയും ഇതേ അഭിപ്രായം തന്നെ പങ്കുവെച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ തനിച്ച് തന്റെ വിവാഹം ആഘോഷിക്കാന്‍ കെയ്ലി തീരുമാനിക്കുകയായിരുന്നു.
വരനുമൊത്ത് നടത്തേണ്ടിയിരുന്ന ചടങ്ങില്‍ അല്പം മാറ്റം വരുത്തി. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്നെഴുതിയ ഫോടോ ബൂതിലെ പേരുകള്‍ മാറ്റി കെയ്ലിയുടെ പാര്‍ടി എന്നാക്കിയ ശേഷമായിരുന്നു ഫോടോ ഷൂട്. നൃത്തവും പാട്ടുമായി ആഘോഷമാക്കിയ ദിവസത്തിനുശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവര്ക്കും കെയ്ലി നന്ദി അറിയിച്ചു.
ടര്കിയിലേക്ക് ഇരുവരും ഹണിമൂണും ബുക് ചെയ്തിരുന്നു. അതു റദ്ദാക്കിയ കെയ്ലി മറ്റൊരിടത്തേക്ക് താമസം മാറ്റി ജീവിതം സ്വയം ആഘോഷിക്കാന്‍ തയാറെടുക്കുകയാണ്. കെലവുമായി തര്‍ക്കത്തിനോ വഴക്കിനോ താനില്ലെന്നും കെയ്ലി പറയുന്നു.
Keywords: Jilted bride continues wedding party without groom: ‘Why not?’, News, Marriage, Celebration, Eloped, Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.