7000 ഐസിസ് തീവ്രവാദികളെ വധിച്ചതായി ജോര്‍ദ്ദാന്‍

 


അമ്മാന്‍:  (www.kvartha.com 09/02/2015)  ഇറാഖിലും സിറിയയിലും ഐസിസിനെതിരായി തങ്ങള്‍ നടത്തുന്ന വ്യോമാക്രമണങ്ങളിലും മറ്റും ഏഴായിരത്തിലധികം  ഐസിസ്  തീവ്രവാദികളെ വധിച്ചതായി ജോര്‍ദ്ദാന്‍ അവകാശപ്പെട്ടു. ഐസിസിനെതിരായ പോരാട്ടത്തില്‍ ജോര്‍ദ്ദാന്‍ പങ്കാളികളായതിനുശേഷമുള്ള കണക്കുകള്‍ ആണിതെന്നും ജോര്‍ദ്ദാന്‍ അറിയിച്ചു. കൂടാതെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ 56 വ്യോമാക്രമണങ്ങള്‍ ഐസിസിനെതിരായി തങ്ങള്‍ നടത്തിയതായും ജോര്‍ദ്ദാന്‍ വ്യോമസേനാ മേധാവി ജനറല്‍ മന്‍സൂര്‍ അല്‍ ജോബൗര്‍ അറിയിച്ചു.
7000 ഐസിസ് തീവ്രവാദികളെ വധിച്ചതായി ജോര്‍ദ്ദാന്‍
ജോര്‍ദ്ദാന്‍ പൈലറ്റിനെ തീ കൊളുത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിട്ടതിന് ശേഷമാണ് അവര്‍ക്കെതിരെയുള്ള പോരാട്ടം ജോര്‍ദ്ദാന്‍ ശക്തമാക്കിയത്. പോരാട്ടം തുടങ്ങിയതിന്റെ ആദ്യ ദിവസം തന്നെ ട്രെയിനിങ് ക്യാമ്പുകളും ആയുധ ക്യാമ്പുകളും ഉള്‍പ്പെടെ 19 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ജോബൗര്‍ പറഞ്ഞു.

ഐസിസിനെതിരെ ഇറാഖി സേന ശക്തമായ ആക്രമണം നടത്തിയതായി ആന്റി ഐസിസ് സംഘടനയുടെ യു.എസ് കോഓര്‍ഡിനേറ്റര്‍ ജോണ്‍ അലന്‍ പറഞ്ഞു. ഐസിസിന്റെ 20 ശതമാനം പോരാട്ട ശക്തിയും നശിപ്പിച്ചതായി ജോബൗര്‍ പറഞ്ഞു. അനധികൃത എണ്ണക്കച്ചവടം അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്നും ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia