പൈലറ്റിനെ ചുട്ടുകൊന്നതിന് പ്രതികാരം: ഐഎസ് വനിതയെ ജോര്‍ദാന്‍ തൂക്കികൊന്നു

 


അമ്മാന്‍: (www.kvartha.com 04/02/2015) ഐ എസ് ബന്ദിയാക്കിയിരുന്ന ജോര്‍ദാന്‍ പൈലറ്റ് മോവാസ് അല്‍ കസാസ്‌ബേയെ ഐഎസ് ജീവനോടെ ചുട്ടുകൊന്നതിന് പ്രതികാരമായി ജോര്‍ദാന്റെ തടവില്‍ കഴിഞ്ഞിരുന്ന ഐഎസ് വനിത സാജിദ അല്‍ റഷ്‌വിയെ തൂക്കികൊന്നു.

സാജിദയടക്കം രണ്ട് ഐഎസ് തടവുകാരെയാണ് കഴിഞ്ഞദിവസം രാത്രി ജോര്‍ദാന്‍ തൂക്കിക്കൊന്നത്. അല്‍ഖ്വയ്ദ ഭീകരവാദി സിയാദ് അല്‍ കര്‍ബൂലിയാണ് സാജിദയ്‌ക്കൊപ്പം തൂക്കിലേറ്റപ്പെട്ടത്. പ്രതികാര നടപടിയുടെ ഭാഗമായി ജോര്‍ദാന്റെ തടവിലുള്ള മറ്റ് ഐഎസ് ഭീകരരെ കൂടി തൂക്കികൊല്ലാനാണ് തീരുമാനം. ചൊവ്വാഴ്ച  രാത്രിയാണ് മോവാസ് അല്‍ കസാസ്‌ബേയെ ജീവനോടെ ചുട്ടുകൊന്നതിന്റെ  ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ്  പ്രതികാര നടപടിയുമായി ജോര്‍ദാനും രംഗത്തെത്തിയത്.

2014  ഡിസംബറിലാണ് സിറിയയില്‍ ഐഎസിനെതിരെയുള്ള അമേരിക്കന്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ജോര്‍ദാന്‍ പൈലറ്റ് കസാസ്‌ബേയെ ഐഎസ് ബന്ദിയാക്കുന്നത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ റാഡിസണ്‍ ഹോട്ടലിലും സമീപ സ്ഥലങ്ങളിലും നടന്ന ചാവേറാക്രമണത്തിലാണ് സാജിദ ജോര്‍ദാന്റെ തടവിലാകുന്നത്.

തുടര്‍ന്ന് സാജിദ അല്‍ റഷായെ മോചിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ തടവില്‍ കഴിയുന്ന ജോര്‍ദാന്‍
പൈലറ്റിനെ ചുട്ടുകൊന്നതിന് പ്രതികാരം: ഐഎസ് വനിതയെ ജോര്‍ദാന്‍ തൂക്കികൊന്നു
പൈലറ്റിനേയും രണ്ട് ജാപ്പനീസ് പൗരന്‍മാരേയും വധിക്കുമെന്ന് ഐ എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സാജിതയെ മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കസാസ്‌ബേയെ ചുട്ടുകൊന്നത്. ഒരു ഇരുമ്പ് കൂട്ടില്‍ ബന്ധനസ്ഥനാക്കി കസാസ്‌ബേയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മലദ്വാരത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍

Keywords:  Jordan executes two in response to pilot's slaying, Hotel, Terrorists, Japan, Fire, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia