80 വര്‍ഷം വിവാഹ പൂര്‍വ ജീവിതം; 103 കാരന്‍ 99 കാരിയെ വിവാഹം ചെയ്തു

 


പരാഗ്വ: ലിവിംഗ് ടുഗെദര്‍ രീതിയില്‍ ജീവിച്ചിരുന്ന കമിതാക്കള്‍ ഒടുവില്‍ 80 വര്‍ഷത്തിനുശേഷം മക്കളുടേയും പേരക്കുട്ടികളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായി. 103 വയസുള്ള മാനുവല്‍ റെയ്‌ല, 99 വയസുള്ള മാര്‍ട്ടിന ലോപസ് എന്നിവരാണ് നീണ്ട 80 വര്‍ഷത്തെ ലിവിംഗ് ടുഗെദര്‍ ജീവിതം അവസാനിപ്പിച്ച് വിവാഹിതരായത്.

പരാഗ്വെയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ പള്ളിയിലാണ് വിവാഹം നടന്നത്. ക്രിസ്ത്യന്‍ പുരോഹിതനായ പെയ്വ ആണ്  വാര്‍ത്താസമ്മേളനത്തില്‍ വിവാഹക്കാര്യം അറിയിച്ചത്.

103 വയസുള്ള റെയ്‌ല വീല്‍ ചെയറില്‍ ഇരുന്നാണ് വിവാഹിതനായത്. കേള്‍വിക്ക് കുറച്ച് തകരാറുണ്ടെങ്കിലും അദ്ദേഹത്തിന് തന്റെ വീട്ടിലെ എല്ലാ അംഗങ്ങളേയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

ഇദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടിന വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ദമ്പതികള്‍ക്ക് എട്ട് കുട്ടികളും 50 പേരക്കുട്ടികളും, മക്കളുടെ മക്കളുമടക്കം 105 പേരാണുള്ളത്. മക്കളും പേരക്കുട്ടികളും തന്നെയായിരുന്നു ഇവരുടെ വിവാഹത്തിന് സാക്ഷികളായിരുന്നത്.

80 വര്‍ഷം വിവാഹ പൂര്‍വ ജീവിതം;  103 കാരന്‍ 99 കാരിയെ വിവാഹം ചെയ്തു

Also Read:
മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ ഒളിച്ചിരുന്ന് പിടികൂടി; 3 പേര്‍ അറസ്റ്റില്‍

Keywords:  Jose Manuel Riella marries Martina Lopez after living 80 years in sin, Hearing probem, Coupels, Children, Love, Church, House, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia