സഹപാഠിയെ ശിക്ഷിച്ചതിലൂടെ അറിയപ്പെട്ട ജഡ്ജി ഇത്തവണ ശിക്ഷിച്ചത് സഹയാത്രികനെ
Jul 30, 2015, 15:59 IST
ഫ്ളോറിഡ :(www.kvartha.com30.07.2015) സ്വന്തം സഹപാഠി കോടതിയില്‍ കുറ്റവാളിയായി വന്നപ്പോള്‍ ഞെട്ടിയ ജഡ്ജിക്ക് ഇത്തവണ അഭിമുഖീകരിക്കേണ്ടിവന്നത് സഹയാത്രികന് കുറ്റക്കാരനായി വന്ന കേസിനെ.
അടുത്തിടെ തന്റെ സഹപാഠി മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട് കോടതിയിലെത്തിയപ്പോള്‍ വനിതാ ജഡ്ജി അനുഭവിച്ച മനോവേദന വലിയ വാര്‍ത്തയായിരുന്നു. പഠിക്കുന്ന അവസരത്തില്‍ മിടുക്കനായിരുന്ന സഹപാഠിമോഷണക്കുറ്റത്തില് പ്രതിയായതില്‍ തനിക്ക് വിഷമമുണ്ടെന്ന് പറഞ്ഞ അമേരിക്കന്‍ ജഡ്ജി ഒടുവില്‍ സഹപാഠിക്ക് പിഴ ശിക്ഷ നല്കി തടവില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
മോഷണക്കേസിന് പിടിയിലായ 49കാരനായ ആര്‍തര്‍ ബൂത്തിനെ 30 വര്‍ഷത്തിന് ശേഷമാണ് ചെറുപ്പത്തിലെ കളികൂട്ടുകാരി മെന്റ് ഗ്രേസറി(ജഡ്ജി) കാണുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ മെന്റ് ബൂത്തിനോട് ഏത് സ്കൂളിലാണ് പഠിച്ചതെന്നായിരുന്നു ജഡ്ജി ചോദിച്ചത്. ഉടന്‍ തന്നെ ബൂത്ത് കളികൂട്ടുകാരിയെ ഓര്‍ക്കുകയും ചെയ്തു. സഹപാഠിയോടൊപ്പം ഫുട്ബോള്‍ കളിച്ചിട്ടുള്ള സംഭവമെല്ലാം ജഡ്ജി ഓര്‍ത്തെടുക്കുകയും ചെയ്തു. ഒടുവില്‍ തടവൊഴിവാക്കി മുപ്പത് ലക്ഷം രൂപയുടെ ബോണ്ടില്‍ ബൂത്തിനെ വിട്ടയക്കുകയും ജീവിതം മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്ത് പറഞ്ഞയക്കുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇത്തവണ സഹപാഠിയല്ല, ഒരു സഹയാത്രികനാണ് ജഡ്ജിയായ മെന്റ് ഗ്രേസറിന് മുന്നില്‍ എത്തിയത്. കഴിഞ്ഞ വാരാന്ത്യം അവധി ആഘോഷിക്കാന്‍ ജഡ്ജിയും കുടുംബവും ഒരു ആഢംബര കപ്പലില്‍ സഞ്ചരിച്ചിരുന്നു .തിങ്കളാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് താന്‍ കപ്പലില്‍ വെച്ച് പരിചയപ്പെട്ട 21കാരന് തന്റെ മുന്നില്‍ വിധി കാത്തുനില്‍ക്കുന്നത് ജഡ്ജി ശ്രദ്ധിച്ചത്.
എന്നാല്‍ അഹ്ലോം എന്ന 21കാരന് വ്യക്തിക്ക് ജഡ്ജിയെ മനസിലായില്ല. നിങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലേ എന്ന ജഡ്ജിയുടെ ചോദ്യം കേട്ട് പ്രതി ഞെട്ടുകയായിരുന്നു. പിന്നീട് നടപടിയിലേക്ക് കടന്ന ജഡ്ജി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.
വിനോദ സഞ്ചാരത്തിന് ശേഷം തിരിച്ചെത്തിയ കപ്പല്‍ മിയമി തീരത്ത് അടുത്തപ്പോഴാണ് ഇയാളെ ഒരു ചീറ്റിങ്ങ് കേസില്‍ പോലീസ് പിടികൂടിയത്.
Also Read:
പള്ളഞ്ചി പാലത്തിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു; മലയോരജനത ആഹ്ലാദത്തില്‍
Keywords: Judge who presided over childhood classmate has ANOTHER courtroom reunion in hilarious video, America, theft, Ship, Family, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.