Justin Bieber's Programme | ജസ്റ്റിന്‍ ബീബര്‍ ഗായകരംഗത്തേക്ക് തിരിച്ചെത്തുന്നു; ഒക്ടോബര്‍ 18 ന് ഇന്‍ഡ്യയില്‍ പരിപാടി അവതരിപ്പിക്കും; ടികറ്റ് നിരക്ക് അറിയാം!

 


ന്യൂഡെല്‍ഹി: (www.kvartha.com) അന്താരാഷ്ട്ര പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ലോക പര്യടനത്തിലേക്ക് മടങ്ങിയെത്തുന്നു. ഉടന്‍ തന്നെ ഇന്‍ഡ്യയില്‍ പരിപാടി അവതരിപ്പിക്കും. മുഖത്തെ പക്ഷാഘാതത്തെത്തുടര്‍ന്ന് സ്റ്റാര്‍ ഗായകന്‍ തന്റെ നിരവധി ഷോകള്‍ നേരത്തെ റദ്ദാക്കിയിരുന്നു, ഇത് അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചു. ഇപ്പോള്‍ സുഖം പ്രാപിച്ച ശേഷമാണ് തിരിച്ചുവരവ്. ജസ്റ്റിന്‍ ബീബര്‍ ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിപാടി അവതരിപ്പിക്കുമെന്ന് എഎന്‍ഐ റിപോര്‍ട് ചെയ്തു. ടികറ്റുകള്‍ 4,000 രൂപ മുതലാണ്, ബുക് മൈഷോ ഇന്‍ഡ്യയില്‍ ബുകിങ് ലഭ്യമാകും.
                              
Justin Bieber's Programme | ജസ്റ്റിന്‍ ബീബര്‍ ഗായകരംഗത്തേക്ക് തിരിച്ചെത്തുന്നു; ഒക്ടോബര്‍ 18 ന് ഇന്‍ഡ്യയില്‍ പരിപാടി അവതരിപ്പിക്കും; ടികറ്റ് നിരക്ക് അറിയാം!

ജസ്റ്റിന്‍ ബീബര്‍ കഴിഞ്ഞ മാസം തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ തന്റെ മുഖത്തെ പക്ഷാഘാതത്തെ വിശദമാക്കുന്ന ഒരു വീഡിയോ പങ്കിട്ടുകൊണ്ട് തനിക്ക് 'റാംസെ ഹണ്ട് സിന്‍ഡ്രോം' രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. വീഡിയോയില്‍ കണ്ണ് അടക്കാന്‍ സാധിക്കാത്തതിന്റെയും ചിരിക്കാന്‍ സാധിക്കാത്തതിന്റെയും ബുദ്ധിമുട്ട് ജസ്റ്റീന്‍ ബീബര്‍ പറഞ്ഞിരുന്നു.

ജൂലൈ 31-ന് ഇറ്റലിയിലെ ലൂകാ സമര്‍ ഫെസ്റ്റിവലില്‍ ജസ്റ്റിന്‍ 'ജസ്റ്റിസ് വേള്‍ഡ് ടൂര്‍' പുനരാരംഭിക്കും. ഏഷ്യ, തെക്കേ അമേരിക, ദക്ഷിണാഫ്രിക, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ പര്യടനം നടത്തും. ഇത് രണ്ടാം തവണയാണ് ജസ്റ്റിന്‍ ബീബര്‍ ഇന്‍ഡ്യയിലെത്തുന്നത്. നേരത്തെ, പര്‍പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി 2017 ല്‍ അദ്ദേഹം രാജ്യത്ത് വന്നിരുന്നു. മുംബൈയിലാണ് പരിപാടി അവതരിപ്പിച്ചത്.

Keywords:  Latest-News, National, Top-Headlines, Pop Singer, Singer, India, Programme, World, New Delhi, Justin Bieber, Justin Bieber set to perform in India on October 18, ticket prices start at Rs 4k.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia