കശ്മീര്‍ യുഎന്നിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ തെളിവ്: സര്‍ദാരി

 


കശ്മീര്‍ യുഎന്നിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ തെളിവ്: സര്‍ദാരി
ന്യൂയോര്‍ക്ക്: കശ്മീര്‍ യുഎന്നിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ തെളിവാണെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. യുഎന്നിന്റെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സര്‍ദാരി കശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയത്. പ്രശ്‌നത്തില്‍ കശ്മീരിന് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സര്‍ദാരി പറഞ്ഞു.

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറും സര്‍ദാരിയെ അനുഗമിക്കുന്നുണ്ട്. പരസ്പര ധാരണയിലൂന്നിയാണ് ഇന്ത്യയുമായി പാക്കിസ്ഥാന്‍ സൗഹൃദം പങ്കിടുന്നത്. നേതാക്കള്‍ തമ്മിലുള്ള ബന്ധത്തിലും കൂടുതല്‍ അടുപ്പം ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗുമായി ഇത് അഞ്ചാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. യു.എന്‍ സെക്യൂരിറ്റി കൗസിലിന്റെ പ്രമേയമനുസരിച്ച കശ്മീര്‍ വിഷയത്തില്‍ മുന്‍പോട്ട് പോകാനാണ് പാക് തീരുമാനം. യുഎന്നിനെ ശക്തിപ്പെടുത്തുന്നതിനുപകരം കശ്മീര്‍ യുഎന്നിനെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. സഹകരണ അടിസ്ഥാനത്തില്‍ മാത്രമേ കശ്മീരി വിഷയത്തിന് ഒരു പരിഹാരം കാണാന്‍ സാധിക്കൂ­ സര്‍ദാരി പറഞ്ഞു.

എന്നാല്‍ കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ അഭ്യന്തര പ്രശ്‌നമാണെന്നും ഇതില്‍ മറ്റ് രാഷ്ട്രനേതാക്കള്‍ ഇടപെടേണ്ടെന്ന നിലപാടാണ് ഇന്ത്യ കൈക്കൊള്ളുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്താല്‍ മാത്രമേ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മുന്‍പ് വ്യക്തമാക്കിയിരുന്നു.

SUMMERY:  New York: Pakistan has once again tried to attract international attention over Kashmir. Addressing the United Nations General Assembly (UNGA) in New York, Pakistan President Asif Ali Zardari brought up the contentious issue saying his country will continue to support the cause of Kashmir and its right to self-determination.

keywords: World, Pakistan, UN, Asif Ali Zardari, India, Kashmir, UN, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia