Injured | സിനിമാ ചിത്രീകരണത്തിനിടെ വീണ് പരുക്ക്; ഹോളിവുഡ് നടി കേറ്റ് വിന്‍സ്‌ലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Sep 20, 2022, 12:24 IST
ന്യൂയോര്‍ക്: (www.kvartha.com) സിനിമാ ചിത്രീകരണത്തിനിടെ സൈറ്റില്‍ വീണ് പരുക്കേറ്റ ഹോളിവുഡ് നടി കേറ്റ് വിന്‍സ്‌ലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചരിത്ര സിനിമയായ 'ലീ'യുടെ ഷൂടിംഗിനിടെയായിരുന്നു പരുക്ക്. രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിനിന്റെ ഫോടോഗ്രാഫര്‍ ലീ മിലറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ലീ മിലറായാണ് കേറ്റ് എത്തുന്നത്. ക്രൊയേഷ്യയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
എലന്‍ കുറാസ് ആണ് ചിത്രത്തിന്റെ സംവിധാനം. മരിയോ കോടിലാര്‍ഡ്, ജൂഡ് ലോ, ആന്‍ഡ്രിയ റൈസ്ബറോ, ജോഷ് ഒകോണര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.
'അവതാര്‍ 2' ആണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേറ്റിന്റെ മറ്റൊരു ചിത്രം. റോണല്‍ എന്നാണ് കേറ്റിന്റെ കഥാപാത്രത്തിന്റെ പേര്. ഡിസംബര്‍ 16 നാണ് ചിത്രം റിലീസിനെത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.