കേറ്റിന്റെ ഡ്യൂപ്പിന് ശ്വാസം വിടാന്‍ നേരമില്ല

 


കേറ്റിന്റെ ഡ്യൂപ്പിന് ശ്വാസം വിടാന്‍ നേരമില്ല
ലണ്ടന്‍: ബ്രിട്ടന്റെ ഭാവി രാജ്ഞിയായ കേറ്റ് മിഡില്‍ട്ടന്‍ തന്റെ ടോപ്‌ലെസ് ചിത്രങ്ങള്‍ പുറത്തായതോടെ ലോകപ്രശസ്തയായിക്കഴിഞ്ഞു. കേറ്റിനെ പോലെ ഇപ്പോള്‍ ഏറെ പ്രശസ്തയാണ് ഇംഗ്‌ളണ്ടിലെ നോര്‍ത്താംഷെയര്‍കാരിയായ ഹെയ്ദി ആഗനും. ഖ്യാതി കേറ്റിന്റെ ഡ്യൂപ്പ് എന്ന നിലയിലാണ് ഹെയ്ദി ആഗന്‍ പ്രശസ്തയായിരിക്കുന്നത്.

ഹെയ്ദി ആഗന് ഈ പ്രശസ്തി വരുമാന മാര്‍ഗംകൂടിയായി. വീടിന് സമീപത്തെ ഫ്രാങ്കി ആന്റ് ബെന്നി റെസ്‌റ്റോറന്റിലെ വെയ്റ്റര്‍ ജോലിയില്‍ നിന്നും ആഗനെ ലണ്ടനിലെ ഡ്യൂപ്പുകളുടെ പ്രദര്‍ശന സ്ഥാപനമായ സൂസന്‍ സ്‌കോട്ട് എടുത്തിരിക്കുകയാണ്. ഓരോ പ്രദര്‍ശനത്തിനും 1000 ഡോളറാണ് കൂലി. ജോലി കേറ്റിനെ പോലെ ഫാഷണബിളും രാജകീയവുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുക മാത്രം.

ഇംഗ്‌ളണ്ടിലെ കോര്‍ബിയില്‍ നിന്നുള്ള രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ ഹെയ്ദിയെ രണ്ടു വര്‍ഷം മുമ്പ് വില്യത്തിന്റെ ഭാര്യയായി കേറ്റ് മിഡില്‍ടണ്‍ എത്തുന്നതു വരെ ആരും ശ്രദ്ധിച്ചിരുന്നില്ല.കേറ്റുമായുള്ള ആഗന്റെ ഈ സാമ്യത ആദ്യം കണ്ടെത്തിയത് മൂന്ന് വയസ്‌സുകാരിയായ മകള്‍ ആയിരുന്നു.

keywords: Kate middleton, topless image, world, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia