വെസ്റ്റ്‌ഗേറ്റ് പോരാട്ടം അവസാനിച്ചു: 11 തീവ്രവാദികളെ ജീവനോടെ പിടികൂടി

 


നെയ്‌റോബി: നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ കഴിഞ്ഞ നാലുദിവസമായി തുടരുന്ന പോരാട്ടം അവസാനിച്ചതായി കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാറ്റ പ്രഖ്യാപിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചതായി ചൊവ്വാഴ്ച സൈന്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വീണ്ടും ശക്തമായ ഏറ്റുമുട്ടലുണ്ടായി. മാളിനകത്തുണ്ടായിരുന്ന തീവ്രവാദികളില്‍ 5 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 11 പേരെ ജീവനോടെ പിടികൂടിയതായി സൈന്യം അറിയിച്ചു.

ചൊവാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മാളിന്റെ മേല്‍കൂര തകര്‍ന്നുവീണത് പോരാട്ടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തീവ്രവാദി ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഇതില്‍ 6 പേര്‍ സുരക്ഷാ ഭടന്മാരാണ്. എന്നാല്‍ 60ലേറെ പേരെ കാണാതായതാണ് സൂചന. ഇവരെ തീവ്രവാദികള്‍ വധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സൈന്യം. അങ്ങനെയാണെങ്കില്‍ മരണസംഖ്യ ഇരട്ടിയാകും.

ഏറ്റുമുട്ടല്‍ അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാളില്‍ തിരച്ചില്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന. മരണസംഖ്യയെക്കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകാത്തതും ഇതുകൊണ്ടാണ്. നിരവധി വിദേശീയരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

SUMMARY: Nairobi: Kenya's President said on Tuesday that his forces had "defeated" Islamists from Somalia's al Shabaab, had shot five of them dead and detained 11 others suspected of killing 67 people after storming a Nairobi shopping mall.

വെസ്റ്റ്‌ഗേറ്റ് പോരാട്ടം അവസാനിച്ചു: 11 തീവ്രവാദികളെ ജീവനോടെ പിടികൂടി
Keywords: World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia