ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍
May 30, 2021, 10:35 IST
പ്യോങ്‌യാങ്: (www.kvartha.com 30.05.2021) ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍. രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ്‌സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ക്ക് തടയിട്ടുകൊണ്ട് ഉത്തരവിട്ടത്.
15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. മുടിയില്‍ ഫ്രീകെന്‍ സ്‌റ്റൈലുകള്‍ വേണ്ട. പ്രത്യേകിച്ച് മുടി പൊക്കി നിര്‍ത്തുന്ന സ്‌പൈകിങ്. മുടി നീട്ടി ചുമലിലേക്കു വളര്‍ത്തിയിറക്കാനും പാടില്ല. ഹെയര്‍ ഡൈകളും വേണ്ട. ഫാഷന്‍ പൊലീസായി കാര്യങ്ങള്‍ പരിശോധിക്കാന്‍ കിമിന്റെ യൂത് ബ്രിഗേഡും രംഗത്തുണ്ട്.
ഉത്തര കൊറിയയിലെ പ്രമുഖ പത്രം 'റൊഡോങ് സിന്‍മം' പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.