കൊലചെയ്യപ്പെട്ടവരുടെ പ്രേതങ്ങള്‍ കെട്ടിടത്തില്‍ അലഞ്ഞ് തിരിഞ്ഞുനടക്കുന്നു, താമസിക്കുന്നവരെ വേട്ടയാടുമെന്നും വിശ്വാസം; 9 വര്‍ഷങ്ങള്‍ക്ക് ശേഷം ജപാന് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ കിടന്നുറങ്ങി; രാത്രിയില്‍ സംഭവിച്ചത്!
Dec 13, 2021, 13:18 IST
ടോകിയോ: (www.kvartha.com 13.12.2021) കൊലചെയ്യപ്പെട്ടവരുടെ പ്രേതങ്ങള്‍ കെട്ടിടത്തില്‍ അലഞ്ഞ് തിരിഞ്ഞുനടക്കുന്നുണ്ടാകുമെന്നും താമസിക്കുന്നവരെ വേട്ടയാടുമെന്നും വിശ്വാസം. ഇതേ തുടര്‍ന്ന് ഉപയോഗശൂന്യമായ ഔദ്യോഗിക വസതിയില്‍ ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം കിടന്നുറങ്ങി ജപാന് പ്രധാനമന്ത്രി .
പ്രേതങ്ങളാല്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയിലാണ് ജപാന് പ്രധാനമന്ത്രി ഫുമ്യോ കുഷിദ കഴിഞ്ഞദിവസം രാത്രി ചെലവഴിച്ചത്. തിങ്കളാഴ്ച രാവിലെ ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങിയ ശേഷം ജപാന് പ്രധാനമന്ത്രി കിഷിദ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ:
ഒന്നും സംഭവിച്ചില്ല. സുഖമായി കിടന്നുറങ്ങിയെന്ന് കുഷിദ പറഞ്ഞു. 'ഞാന്‍ നന്നായി ഉറങ്ങി' .'ബജറ്റ് കമിറ്റി യോഗം ഇന്ന് പാര്‍ലമെന്റില്‍ ആരംഭിക്കും. ഒരു പുതുമ അനുഭവപ്പെടുന്നു. നന്നായി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്' കിഷിദ പറഞ്ഞു.
കെട്ടിടത്തില്‍ എവിടയെങ്കിലും പ്രേതത്തെ കണ്ടോ എന്ന ചോദ്യത്തിന് തനിക്കൊന്നും കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം സരസമായി മറുപടി നല്കി.
കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിന്‍സോ ആബെയുടേയും കാലഘട്ടത്തില്‍ സെന്‍ട്രല്‍ ടോകിയോയിലെ ഈ ഔദ്യോഗിക വസതി പ്രേതബാധ ഉണ്ടാകുമെന്ന വിശ്വാസത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1930-കളില്‍ രണ്ടുതവണ പട്ടാള അട്ടിമറി നടന്ന ചരിത്രമുണ്ട് ഈ ഇഷ്ടിക കെട്ടിടത്തിന്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒരു മിനിറ്റ് നടക്കാനുള്ള ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. പട്ടാള അട്ടിമറി സമയത്ത് ഒരു പ്രധാനമന്ത്രി ഉള്‍പടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ വെച്ച് കൊലചെയ്യപ്പെട്ടിരുന്നു.
കൊലചെയ്യപ്പെട്ട ചിലരുടെ പ്രേതങ്ങള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞ് തിരിയുന്നുണ്ടെന്നും ഇവിടെ താമസിക്കുന്നവരെ വേട്ടയാടുമെന്നുമാണ് വര്‍ഷങ്ങളായിട്ടുള്ള പ്രചാരണം.
1932-ല്‍ ഒരു പട്ടാള അട്ടിമറി ശ്രമത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകോയി ഈ വസതിയില്‍ വെച്ച് കൊല്ലപ്പെട്ടു. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു പട്ടാള അട്ടിമറി ശ്രമവും ഇവിടെ നടന്നു. 2011-12 കാലത്ത് ജപാന്റെ പ്രധാനമന്ത്രിയായിരുന്ന യോഷിഹിക്കോ നോഡയാണ് ഔദ്യോഗിക വസതിയില്‍ അവസാനമായി താമസിച്ച നേതാവ്.
പ്രധാനമന്ത്രിയുടെ ഓഫിസ് നിലനില്‍ക്കുന്ന അതേ കോംപൗന്ഡിലുള്ള ഈ വസതിയിലേക്കുള്ള ഇപ്പോഴത്തെ കിഷിദയുടെ മാറ്റം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള ശ്രദ്ധ ക്ഷണിക്കലിന് വേണ്ടിയുള്ളതാണെന്ന് ജപാനീസ് മാധ്യമങ്ങള്‍ പറഞ്ഞു.
കിഷിദയുടെ മുന്‍ഗാമി, മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, അദ്ദേഹത്തിന്റെ ഭരണകാലത്ത് പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയത്തിലാണ് താമസിച്ചിരുന്നത്, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 2012 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ടോകിയോയിലെ തന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്.
'എന്റെ പൊതു ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രയോജനകരമാകുമെന്ന് കരുതുന്നതിനാലാണ് ഞാന്‍ ഇങ്ങോട്ടേക്ക് മാറാന്‍ തീരുമാനിച്ചത്' എന്നാണ് കിഷിദ ശനിയാഴ്ച ജനങ്ങളെ അറിയിച്ചത്.
Keywords: Kishida becomes 1st Japan PM in 9 yrs to live in official residence, Tokyo, Japan, Prime Minister, Office, Religion, Killed, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.