26 വര്‍ഷം മുന്‍പ് തലയോട്ടി തുളച്ചു കയറിയ നാലിഞ്ച് നീളമുള്ള കത്തി അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു
Apr 14, 2020, 16:27 IST
ബീജിങ്: (www.kvartha.com 14.04.2020) ആക്രമണത്തില്‍ തലയ്ക്ക് കുത്തേറ്റ് തലയോട്ടിക്കുള്ളില്‍ കുടുങ്ങിപ്പോയ കത്തി 26 വര്‍ഷത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ദുവോറിജി എന്ന 76 വയസ്സുള്ള കര്‍ഷകനായിരുന്നു രോഗി. ചൈനയിലെ ഷാങ്ദോങ് പ്രവിശ്യയിലെ ആശുപത്രിയിലാണ് അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും രോഗി സുഖംപ്രാപിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
26 വര്‍ഷം മുന്‍പ് ഒരു ആക്രമണത്തിലാണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് കുത്തേല്‍ക്കുന്നത്. സംഭവശേഷം കുത്താനുപയോഗിച്ച കത്തി ഒടിഞ്ഞ് തലയ്ക്കുള്ളില്‍ കുടുങ്ങി. നാലിഞ്ച് നീളമുള്ള കത്തി നീക്കംചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചുമില്ല. പിന്നീട് കത്തിയും തലയ്ക്കുള്ളില്‍ വഹിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
2012ല്‍ ദുവോറിജി ഷാങ്ദോങ് ക്വാന്ഫോഷന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. കടുത്ത തലവേദന, വലത് കണ്ണിന്റെ കാഴ്ച്ചക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളുമായാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. തലയ്ക്കുള്ളിലെ കത്തി നീക്കം ചെയ്യുകയല്ലാതെ മറ്റു പരിഹാരമൊന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രയയ്ക്ക് മുന്‍പായി വിശദമായ പരിശോധനകള്‍ നടത്തുകയും നിരവധി തവണ സ്കാനിംഗും ചെയ്തു.
തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായിത്തന്നെ പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. രോഗി വളരെവേഗം സുഖംപ്രാപിച്ചതായും ഇപ്പോള്‍ തനിയെ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാത്രമല്ല, തലവേദന മാറുകയും നഷ്ടപ്പെട്ടു തുടങ്ങിയ കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു.
ശസ്ത്രക്രിയയുടെ വിജയത്തെ വൈദ്യശാസ്ത്രത്തിലെ അത്ഭുതമായാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പായി എടുത്ത രോഗിയുടെ തലയുടെ എക്സ്-റേയുടെ ദൃശ്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Keywords: News, World, China, Beijing, Knife, Accident, Hospital, Doctor, Knife removed from man's head 26 years after he was stabbed
26 വര്‍ഷം മുന്‍പ് ഒരു ആക്രമണത്തിലാണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് കുത്തേല്‍ക്കുന്നത്. സംഭവശേഷം കുത്താനുപയോഗിച്ച കത്തി ഒടിഞ്ഞ് തലയ്ക്കുള്ളില്‍ കുടുങ്ങി. നാലിഞ്ച് നീളമുള്ള കത്തി നീക്കംചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചുമില്ല. പിന്നീട് കത്തിയും തലയ്ക്കുള്ളില്‍ വഹിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
2012ല്‍ ദുവോറിജി ഷാങ്ദോങ് ക്വാന്ഫോഷന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. കടുത്ത തലവേദന, വലത് കണ്ണിന്റെ കാഴ്ച്ചക്കുറവ് എന്നീ ആരോഗ്യപ്രശ്നങ്ങളുമായാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. തലയ്ക്കുള്ളിലെ കത്തി നീക്കം ചെയ്യുകയല്ലാതെ മറ്റു പരിഹാരമൊന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രയയ്ക്ക് മുന്‍പായി വിശദമായ പരിശോധനകള്‍ നടത്തുകയും നിരവധി തവണ സ്കാനിംഗും ചെയ്തു.
തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായിത്തന്നെ പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. രോഗി വളരെവേഗം സുഖംപ്രാപിച്ചതായും ഇപ്പോള്‍ തനിയെ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാത്രമല്ല, തലവേദന മാറുകയും നഷ്ടപ്പെട്ടു തുടങ്ങിയ കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു.
ശസ്ത്രക്രിയയുടെ വിജയത്തെ വൈദ്യശാസ്ത്രത്തിലെ അത്ഭുതമായാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പായി എടുത്ത രോഗിയുടെ തലയുടെ എക്സ്-റേയുടെ ദൃശ്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.