കൊറോണ വൈറസ് ബാധ; ചൈന, ഹോങ്കോങ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്
Jan 31, 2020, 11:59 IST
കുവൈത്ത്: (www.kvartha.com 31.01.2020) കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കകം ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും കുവൈത്തിലേക്ക് ബോര്‍ഡിങ് പാസ് അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിമാന കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു.
കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒമ്പത് ചൈനീസ് യാത്രികരെ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും രാജ്യത്തേക്ക് പ്രവേശനം തടഞ്ഞു കൊണ്ട് രണ്ടു ദിവസം മുമ്പ് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.
Keywords: News, World, Kuwait, Cities, Diseased, Flight, Corona Virus, China, Kuwait to Ban Entry of Citizens of China and Hong Kong
കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒമ്പത് ചൈനീസ് യാത്രികരെ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും രാജ്യത്തേക്ക് പ്രവേശനം തടഞ്ഞു കൊണ്ട് രണ്ടു ദിവസം മുമ്പ് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.