(www.kvartha.com 08.10.2015) ഒരു കേക്കിന്റെ പിറവിയും അതിന്റെ ഗിന്നസ് പ്രവേശനവും, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വാര്‍ത്തയാണിത്. ഇറ്റലിയിലെ മിലാന്‍ വ്യാപാരമേളയില്‍ കുറേ പാചകവിദഗ്ധര്‍ ചേര്‍ന്ന് ഒരു കേക്ക് തയാറാക്കി. വെറും കേക്കല്ല നല്ല ഭീമനൊരു കേക്ക്. 1000 കിലോഗ്രാം വരുന്ന കേക്ക്'!! ഗിന്നസ് ബുക്കില്‍ കടക്കാനൊരുങ്ങുകയാണ് ഇറ്റലിയുടെ ഈ ഭീമന്‍.
നിറയെ ക്രീമും പഞ്ചസാരയുമൊക്കെച്ചേര്‍ത്ത് തയാറാക്കിയ കേക്കിന്റെ നീളം 16.46 മീറ്റര്‍. വീതിയോ 13.94 മീറ്ററും. കേക്കിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സ്വന്തം രാജ്യത്തെയും കേക്ക് നിര്‍മാതാക്കള്‍ മറന്നില്ല. അതില്‍ ക്രീം കൊണ്ട് ഇറ്റലിയുടെ ഭൂപടവും വരച്ചു ചേര്‍ത്തു. അതും പോരാതെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരവും ആല്‍പ്‌സ് പര്‍വതനിരയും കാറും കടലും മീനും കൊട്ടാരവും പാര്‍ക്കുകളും മരങ്ങളും പൂക്കളുമൊക്കെ കുഞ്ഞുകുഞ്ഞു പ്രതിമകളായി കേക്കിന് മുകളില്‍ സ്ഥാനം പിടിച്ചു.

എന്നാല്‍ ഈ കേക്ക് നിര്‍മിക്കാന്‍ വെറും നാലു ദിവസമേ സമയമെടുത്തുളളൂ. ഇറ്റലിയിലെ കേക്ക് ഡിസൈനര്‍മാരുടെ ദേശീയ കൂട്ടായ്മയിലെ അംഗങ്ങളായ 300 പേരാണ് രാവും പകലും പണിയെടുത്ത് നാവില്‍ വെളളമൂറിക്കുന്ന കേക്ക് പൂര്‍ത്തിയാക്കിയത്. ഗിന്നസ് ബുക്ക് അധികൃതരും കേക്കിന്റെ നിര്‍മാണം കാണാനെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കേക്ക് ശില്‍പ്പമായിട്ടാണ് കേക്കിനെ ഗിന്നസ് അധികൃതര്‍ അംഗീകരിച്ചത്. പിന്നെ വ്യാപാരമേളയ്ക്ക് വന്നവര്‍ക്കെല്ലാം ഓരോരോ കഷണണങ്ങളായി കേക്ക് മുറിച്ചു കൊടുത്തു. കേക്ക് കഴിച്ചതാവട്ടെ 12000 പേര്‍!!!
SUMMARY: A giant cake baked in Italy that measures over 16 metres long and weighs more than 1,000 kg has set the world record for the world's largest cake sculpture; the cake, measuring 16.46 metres long by 13.94 metres wide, was decorated with a map of Italy and its most famous landmarks, including the Leaning Tower of Pisa and the Alps, according to the World Record Academy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.