ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ ശബ്ദം നഷ്ടപ്പെട്ടു

 


ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ ശബ്ദം നഷ്ടപ്പെട്ടു
വാഷിംഗ്ടണ്‍:  ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ ശബ്ദം നഷ്ടപ്പെട്ടു. ലാറിയെ ബാധിച്ച അസുഖം എന്താണെന്ന് ഇനിയും പുറത്തുവിട്ടിട്ടില്ല.

തനിക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ 39 വയസ്സുള്ള ലാറി വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ വാര്‍ഷിക യോഗം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തല്‍ക്കാലം പറ്റാത്ത അവസ്ഥയിലാണ് ലാറി എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ അന്ത്യം ഏല്‍പ്പിച്ച നടുക്കത്തില്‍ നിന്ന് ഇതുവരെ ഐ ടി ലോകം മോചിതരായിട്ടില്ല. ഇതാണ് ലാറിയുടെ അസുഖത്തേക്കുറിച്ച് ആശങ്ക വര്‍ധിക്കാന്‍ കാരണമാകുന്നത്.

Keywords: Google CEO, Washington, World, Larry page, IT   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia