Layoff | പെപ്സികോയും കൂട്ട പിരിച്ചുവിടലിലേക്ക്; മാന്ദ്യഭീതിയില്‍ വന്‍കിട കമ്പനികള്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com) ട്വിറ്റര്‍, ആമസോണ്‍, ഫേസ്ബുക്ക് എന്നിവയ്ക്ക് പിന്നാലെ ശീതള പാനീയ ഭീമനായ പെപ്സികോ കമ്പനിയും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ന്യൂയോര്‍ക്ക് ഹെഡ് ഓഫീസിലെ സ്‌നാക്ക് ആന്‍ഡ് ബിവറേജ് യൂണിറ്റുകളില്‍ നിന്ന് നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പെപ്‌സികോ പദ്ധതിയിടുന്നതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പിരിച്ചുവിടല്‍ സംബന്ധിച്ച് പെപ്സികോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ല.
               
Layoff | പെപ്സികോയും കൂട്ട പിരിച്ചുവിടലിലേക്ക്; മാന്ദ്യഭീതിയില്‍ വന്‍കിട കമ്പനികള്‍

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് വിവരം. സ്നാക്സ് വിഭാഗത്തില്‍ സ്വമേധയാ വിരമിക്കല്‍ പദ്ധതി പ്രകാരം ഇതിനകം നിരവധിപേര്‍ പിരിഞ്ഞുപോയതിനാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ലെ കണക്കുകള്‍ പ്രകാരം, പെപ്സികോയ്ക്ക് ലോകമെമ്പാടും 3,09,000 ജീവനക്കാരുണ്ട്. അതില്‍ 1,29,000 ജീവനക്കാര്‍ അമേരിക്കയില്‍ മാത്രമായുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ ഫലം അമേരിക്കന്‍ വിപണിയില്‍ ദൃശ്യമാണ്. ഇക്കാരണങ്ങള്‍ വിവിധ മേഖലയിലെ കമ്പനികളെ അസ്വസ്ഥമാക്കുകയും ചിലവ് ചുരുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വന്‍കിട ടെക് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.

Keywords:  Latest-News, World, Top-Headlines, America, Job, Business, Workers, New York, PepsiCo, Layoff watch: PepsiCo planning to dismiss hundreds of employees.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia