Accident | കാറപകടത്തില്‍ ഹോളിവുഡ് ഹാസ്യ നടന് ലെസ്ലി ജോര്ഡന് ദാരുണാന്ത്യം
വാഷിങ്ടണ്‍: (www.kvartha.com) കാറപകടത്തില്‍ ഹോളിവുഡ് ഹാസ്യ നടന് ലെസ്ലി ജോര്ഡന് (67) മരിച്ചു. യുഎസിലെ കലിഫോര്‍ണിയയിലാണ് അപകടം നടന്നത്. ലെസ്ലി ജോര്ഡന് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നെന്നും നടന് സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും പൊലീസ് പറഞ്ഞു.
ടെലിവിഷന്‍ കോമഡി പരമ്പരയായ വില്‍ ആന്‍ഡ് ഗ്രേസിലൂടെയും, അമേരികന്‍ ഹൊറര്‍ സ്റ്റോറി, കാള്‍ മി കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. അവസാന കാലത്ത് സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. വില്‍ ആന്‍ഡ് ഗ്രേസിലെ അഭിനയത്തിന് 2006ല്‍ എമ്മി പുരസ്കാരം ലഭിച്ചു. നടന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Washington, News, World, Actor, Death, Accident, Leslie Jordan, Will & Grace star, dies in car accident aged 67.