Blast | ഇസ്രാഈൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീട്ടുമുറ്റത്ത് സ്ഫോടനം; വീഡിയോ; ഗുരുതര സംഭവമെന്ന് അന്വേഷണ ഏജൻസികൾ 

 
Bomb blast outside Netanyahu's residence
Bomb blast outside Netanyahu's residence

Image Credit: Screenshot of a X post by OSINT defender

● കഴിഞ്ഞതവണ ഡ്രോൺ ആക്രമണം നടന്ന അതേ സ്ഥലത്താണ് ഈ സംഭവം.
● സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല.
● സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.

ടെൽഅവീവ്: (KVARTHA) ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടുമുറ്റത്ത് സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. വടക്കൻ ഇസ്രാഈലി പട്ടണമായ സിസേറിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള മുറ്റത്ത് രണ്ട് ലൈറ്റ് ബോംബുകൾ  പതിച്ചതായി പൊലീസും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

സംഭവസമയത്ത് പ്രധാനമന്ത്രിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവം ഗുരുതരമാണെന്നാണ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രാഈൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. അക്രമം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.


ഒക്ടോബർ 19 ന് ഇതേ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. അന്ന് ഹിസ്ബുല്ല അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തന്നെയും ഭാര്യയെയും വധിക്കാൻ ഹിസ്ബുല്ല ശ്രമിച്ചെന്ന് നെതന്യാഹു അന്ന് ആരോപിച്ചിരുന്നു. ഹിസ്ബുല്ല പതിവായി ലക്ഷ്യമിടുന്ന ഹൈഫ നഗര പ്രദേശത്തിൻ്റെ തെക്ക് 20 കിലോമീറ്റർ മാത്രം അകലെയാണ് സിസേറിയ.  എന്നാൽ ഇപ്പോഴത്തെ സംഭവം അടുത്തിടെയായി ഇസ്രാഈലിലെങ്ങും നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് എന്നതാണ് പ്രത്യേകത.

#Israel #Netanyahu #bomb #attack #MiddleEast #politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia