Lightning strike | ഭര്‍ത്താവ് സഞ്ചരിച്ച ട്രകില്‍ ഇടിമിന്നലേറ്റു തീപിടിച്ചു; ദൃശ്യങ്ങള്‍ പിറകെ വന്ന ഭാര്യയുടെ ക്യാമറയില്‍; വീഡിയോ വൈറല്‍
Jul 8, 2022, 12:26 IST
ഫ്‌ലോറിഡ: (www.kvartha.com) 'ദൈവം കൂടെയുള്ളയാളെ ആരെയും ആര്‍ക്കും ഉപദ്രവിക്കാനാവില്ല', എന്നൊരു ചൊല്ലുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം യുഎസിലെ ഫ്‌ലോറിഡയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ഇവിടെ ഒരു ട്രകില്‍ ഇടിമിന്നലേറ്റു, എന്നാല്‍ പിന്നീട് സംഭവിച്ചത് കണ്ട് എല്ലാവരും അമ്പരന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ജൂലൈ ഒന്നിനാണ് സംഭവം എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. എഡ്വേര്‍ഡ് വാലന്‍ എന്നയാള്‍ മിനി ട്രക് ഓടിച്ച് ഫ്‌ലോറിഡയിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. ഭാര്യ മിഷേല്‍ മറ്റൊരു കാറുമായി പിറകെയുമുണ്ടായിരുന്നു. അല്പസമയത്തിനകം അവിടത്തെ കാലാവസ്ഥ മാറി. ശക്തമായ കാറ്റിനൊപ്പം മഴ പെയ്യാന്‍ തുടങ്ങി. ഇതോടെ മിഷേല്‍ തന്റെ ഫോണ്‍ എടുത്ത് മനോഹരമായ ദൃശ്യം പകര്‍ത്താന്‍ തുടങ്ങി.
എന്നാല്‍ വൈകാതെ പെട്ടെന്ന് ട്രകിലേക്ക് ഇടിമിന്നലേറ്റു. പിന്നാലെ തീപിടിച്ചു. ഞെട്ടിത്തെരിച്ച മിഷേല്‍ ട്രകിനടുത്തെത്തിയപ്പോള്‍ തന്റെ പ്രിയപ്പെട്ടവരെയല്ലാം സുരക്ഷിതരാണെന്ന് കണ്ട് സന്തോഷം പൂണ്ടു. സാരമായ പരുക്ക് പോലും ഇല്ലെന്നതും ആശ്വാസകരമായി. ക്യാമറയില്‍ റെകോര്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് ആകാശത്ത് മിന്നല്‍ കണ്ടതെന്ന് മിഷേലിനെ ഉദ്ധരിച്ച് ഫോക്സ് 13 ന്യൂസ് റിപോര്‍ട് ചെയ്തു. ഹില്‍സ്ബറോ കൗണ്ടി ശരീഫ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.

LIGHTNING STRIKE CAUGHT ON VIDEO: On Friday, this lightning strike was so close to a #teamHCSO deputy driving on I-75, that it fried her work car!
— HCSO (@HCSOSheriff) July 6, 2022
Thankfully, no one was hurt.
Let this be a reminder, in a thunderstorm seek shelter. A house, business, or vehicle can save a life. pic.twitter.com/PileMcOCpe
എന്നാല്‍ വൈകാതെ പെട്ടെന്ന് ട്രകിലേക്ക് ഇടിമിന്നലേറ്റു. പിന്നാലെ തീപിടിച്ചു. ഞെട്ടിത്തെരിച്ച മിഷേല്‍ ട്രകിനടുത്തെത്തിയപ്പോള്‍ തന്റെ പ്രിയപ്പെട്ടവരെയല്ലാം സുരക്ഷിതരാണെന്ന് കണ്ട് സന്തോഷം പൂണ്ടു. സാരമായ പരുക്ക് പോലും ഇല്ലെന്നതും ആശ്വാസകരമായി. ക്യാമറയില്‍ റെകോര്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് ആകാശത്ത് മിന്നല്‍ കണ്ടതെന്ന് മിഷേലിനെ ഉദ്ധരിച്ച് ഫോക്സ് 13 ന്യൂസ് റിപോര്‍ട് ചെയ്തു. ഹില്‍സ്ബറോ കൗണ്ടി ശരീഫ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.
Keywords: Latest-News, World, Top-Headlines, America, USA, Video, Viral, Fire, Accident, Vehicles, Social-Media, Lightning strike on truck caught on camera on Florida highway.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.