ബില്‍ ക്ലിന്റൺ മോണിക്കാ ലെവിൻസ്കി അവിഹിതബന്ധം പുറത്തുവിട്ട പെന്റഗൺ മുൻ ജീവനക്കാരി ലിന്‍ഡ ട്രിപ്പ് അന്തരിച്ചു, അമേരിക്കയെ പിടിച്ചുലച്ച സംഭവത്തിൽ നിർണായക തെളിവ് നൽകിയത് ലിൻഡ
Apr 9, 2020, 13:36 IST
വാഷിംഗ്ടൺ: (www.kvartha.com 09.04.2020) അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും വൈറ്റ്ഹൗസ് ഇന്റേണായ മോണിക്കാ ലെവിന്‍സ്ക്കിയും തമ്മിലുള്ള പ്രണയവും അവിഹിത ബന്ധവും ആദ്യമായി പുറത്തുവിട്ട പെന്റഗൺ മുൻ ജീവനക്കാരി ലിന്‍ഡ ട്രിപ്പ് അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. 70 വയസായിരുന്നു. സ്തനാർബുദത്തെതുടർന്ന് ചികിത്സയിലായിരുന്ന ലിൻഡ ട്രിപ്പിന്റെ മരണവാർത്ത മകൻ റയാൻ ട്രിപ്പാണ് പുറത്തുവിട്ടത്. എന്നാൽ ഏതു സംബന്ധിച്ച വിശാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചതായി 'ദ വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ലൈംഗികാപവാദ കേസില്‍ സുപ്രധാന തെളിവുകള്‍ നല്‍കിയത് ലിന്‍ഡ ട്രിപ്പ് ആയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിർണായക തെളിവായി മാറിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡിംഗ് ലിൻഡ ട്രിപ്പ് പുറത്തുവിട്ടതോടെ അത് ബില്ക്ളിന്റണിന്റെ ഇംപീച്ച്മെന്റ് നടപടിയിലേക്ക് നീളുന്നതിന് വരെ കാരണമായി.
പ്രസിഡന്റ് ബില്‍ ക്ളിന്റണും വൈറ്റ്ഹൗസ് ഇന്റേണായ മോണിക്കാ ലെവിന്‍സ്ക്കിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ഒരിക്കല്‍ മോണിക്ക തന്നെ ലിന്‍ഡയോട് ഫോണില്‍ സംസാരിച്ചതാണ് വിവാദത്തിലേക്കുള്ള കണ്ണിയായി മാറിയത്. മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണം ലിന്‍ഡ റെക്കോഡ് ചെയ്യുകയും പിന്നീട് അഭിഭാഷകനായ കെന്നത്തിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
1997ല്‍ അമേരിക്ക ഏറ്റവും ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായ ബില്‍ ക്ളിന്റണ് മോണിക്കാ ലെവിന്‍സ്ക്കി കേസില്‍ ലിന്‍ഡ പകര്‍ത്തിയ രഹസ്യ ഫോണ്‍ ടേപ്പ് റെക്കോഡിംഗായിരുന്നു കേസിലെ പ്രധാന തെളിവായി മാറിയത്. മാത്രമല്ല 1990 കളില്‍ അമേരിക്ക ഏറെ ചര്‍ച്ച ചെയ്ത ക്ളിന്റണിന്റെ അനധികൃത റീയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ച് നടന്ന അന്വേഷണമായ 'വൈറ്റ് വാട്ടര്‍ ' വിവാദമാണ് ഈ ബന്ധം പുറത്തുവരാനും സംഭാഷണങ്ങൾ കാരണമായി.
ക്ളിന്റണും ഭാര്യ ഹിലാരിക്കും യുഎസിലെ അര്ക്കന്സോയിലെ വൈറ്റ് നദീ തീരത്ത് റീയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം. വിവാദം അന്വേഷിക്കാന്‍ അമേരിക്ക അഭിഭാഷകനായ കെന്നത്ത് സ്റ്റാറിനെ നിയോഗിച്ചു. വൈറ്റ് വാട്ടര്‍ അന്വേഷണത്തിന്റെ ഇടയിലാണ് പ്രസിഡന്റും ഇന്റേണും തമ്മിലുള്ള അവിഹിത ബന്ധങ്ങളുടെ കഥകള്‍ പ്രചരിക്കാന്‍ കാരണമായത്.
പിന്നീട് ക്ളിന്റണെ ഇംപീച്ച്മെന്റിലേക്ക് നയിക്കുന്ന വലിയ തെളിവായി ഈ സംഭാഷണം മാറി. 21 ദിവസത്തെ വിചാരണയ്ക്ക് ശേഷം ക്ളിന്റണ് കുറ്റവിമുക്തനായെങ്കിലും കേസ് വലിയ ചര്‍ച്ചയാണ് ലോകമെങ്ങും ഉണ്ടാക്കിയത്. ക്ളിന്റണെ ശിക്ഷിച്ചിരുന്നെങ്കില്‍ ലോകത്തെ മീ ടൂ മുന്നേറ്റം നേരത്തേ തന്നെ സംഭവിക്കുമായിരുന്നെന്നാണ് ലിന്‍ഡ പിന്നീട് പ്രതികരിച്ചത്. അതേസമയം താന്‍ വഞ്ചിക്കപ്പെട്ടു എന്നായിരുന്നു ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് പിന്നീട് മോണിക്ക പറഞ്ഞത്. ക്ലിന്റൺ കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും ലോകത്താകെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ക്ലിന്റൺ മോണിക്ക ബന്ധം.
Summary: Linda Tripp, whose taped calls with Monica Lewinsky led to Bill Clinton impeachment dies at 70

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.