എം എ യൂസഫലിയെ അബൂദബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു; ഡയറക്ടർ ബോർഡിലുള്ള ഏക ഇൻഡ്യക്കാരൻ

 


അബൂദബി: (www.kvartha.com 25.07.2021) അബൂദബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം എ യൂസഫലിയെ നിയമിച്ചു. അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിൻ്റെ പുന:സംഘടന നടത്തി പുതിയ ഉത്തരവിറക്കിയത്.

ചേംബർ ഡയറക്ടർ ബോർഡ് ചെയർമാനായി അബ്ദുല്ല മുഹമ്മദ് അൽ മസ്റോയിയെ തിരഞ്ഞെടുത്തു. യൂസഫലിയോടൊപ്പം അലി ബിൻ ഹർമാൽ അൽ ദാഹിരി വൈസ് ചെയർമാനായും, മസൂദ് റഹ്‌മ അൽ മസൂദ് ട്രഷററായും, സയ്യിദ് ഗുംറാൻ അൽ റിമൈത്തി ഡെപ്യൂടി ട്രഷററായും നിയമിതമായി. അബൂദബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്. ഡയറക്ടർ ബോർഡിലുള്ള ഏക ഇൻഡ്യക്കാരനും യൂസഫലിയാണ്.

എം എ യൂസഫലിയെ അബൂദബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു; ഡയറക്ടർ ബോർഡിലുള്ള ഏക ഇൻഡ്യക്കാരൻ

വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി ചേംബർ ഡയറക്ടർ ബോർഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് യൂസഫലി പ്രതികരിച്ചു. ഈ രാജ്യത്തിൻ്റെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ യുടെയും ഇൻഡ്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അബൂദബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് നൽകി യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് പുതിയ അംഗീകാരം.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബൂദബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബൂദബി ചേംബർ. അബൂദബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള ചേംബർ ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർകാർ സ്ഥാപനവുമാണ്.

Keywords:  News, Abu Dhabi, World, UAE, MA Yousafzai, Vice Chairman,  Abu Dhabi Chamber, Directors, MA Yousafzai has been appointed Vice Chairman of the Abu Dhabi Chamber of Directors.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia