ഇന്തൊനീഷ്യയിലെ സുമാത്രയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സൂനാമി ഭയം മൂലം തീരവാസികള്‍ കടുത്ത ആശങ്കയില്‍

 


ജക്കാര്‍ത്ത: (www.kvartha.com 14.05.2021) ഇന്തൊനീഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ നിയാസ് ദ്വീപിനു സമീപം കടലിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപോര്‍ട്. സുനാമി ഭയം മൂലം തീരവാസികള്‍ കടുത്ത ആശങ്കയിലാണെന്ന് ജര്‍മന്‍ റിസര്‍ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി എഫ് സെഡ്) പറഞ്ഞു.

ഇന്തൊനീഷ്യയിലെ സുമാത്രയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; സൂനാമി ഭയം മൂലം തീരവാസികള്‍ കടുത്ത ആശങ്കയില്‍

അതിനിടെ ഇന്തോനേഷ്യയിലെ കാലാവസ്ഥ, ജിയോ ഫിസിക്സ് ഏജന്‍സിയായ ബിഎംകെജി 7.2 തീവ്രതയിലും 10 കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം സൃഷ്ടിച്ചുവെങ്കിലും സുനാമി തരംഗത്തിന് കാരണമാകില്ലെന്ന് അറിയിച്ചു.

2004 ഡിസംബര്‍ 26 ന് വടക്കുപടിഞ്ഞാറന്‍ സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്, മറ്റ് ഒമ്പത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2,30,000 ആളുകളാണ് മരിച്ചത്.

സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തെ പഡാംഗ് നഗരത്തില്‍ വെള്ളിയാഴ്ചയാണ് ഭൂകമ്പം ഉണ്ടായതെന്ന് സിസ്‌ക സസ്മിത എന്ന യുവതി ട്വിറ്ററിലൂടെ പറഞ്ഞു.

ഭൂകമ്പത്തെ തുടര്‍ന്ന് ഞങ്ങള്‍ വീടിന് പുറത്തേക്ക് ഓടി, കാരണം ഭൂകമ്പത്തിന്റെ പ്രകമ്പനം കുറേസമയം അനുഭവപ്പെട്ടുവെന്ന് സുമാത്രയ്ക്ക് സമീപം നിയാസ് ദ്വീപിലെ താമസക്കാരനായ ഗോറിസ് തുക്കാന്‍ പറഞ്ഞു. താന്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂചലനം 20 സെക്കന്‍ഡ് നീണ്ടുനിന്നതായും അതിന്റെ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുകയാണെന്നും ദുരന്ത ലഘൂകരണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഫിലിഫോ ഡെയ്ലി പറഞ്ഞു.

Keywords:  Magnitude 6.6 earthquake strikes off coast of Indonesia's Sumatra, Indonesia, News, Earth Quake, Twitter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia