ലണ്ടന്‍: (www.kvartha.com 15.05.2014) രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി മൂത്ത മകന്‍ ഹരിലാല്‍ ഗാന്ധിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു കൊണ്ടെഴുതിയ സ്‌ഫോടനാത്കമായ മൂന്ന് കത്തുകള്‍ ബ്രിട്ടനില്‍ ലേലം ചെയ്യുന്നതായി റിപോര്‍ട്ട്. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
1935ല്‍ ഗാന്ധിജി ഹരിലാലിന് അയച്ച കത്തുകളാണ് ഷ്‌റോപ്‌ഷെയറിലെ മലോക്‌സ് ലേലക്കമ്പനി അടുത്ത ആഴ്ച ലേലത്തിന് വെയ്ക്കുന്നത്. Historical Documents Sale at Ludlow Racecourse ലെ എന്ന പേരിലുള്ള ലേലം മെയ് 22 ന് നടക്കും. 50,000 മുതല്‍ 60,000 പൗണ്ട് വരെയാണ് കമ്പനി കത്തിന് വില പ്രതീക്ഷിക്കുന്നത് .
ഗുരുതരമായ ആരോപണങ്ങളാണ് ഗാന്ധിജി മകനെഴുതിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിക്കൊപ്പം കഴിഞ്ഞിരുന്ന ഹരിലാലിന്റെ മകള്‍ മനു പിതാവിനു നേരെ നടത്തിയ ലൈംഗിക ആരോപണങ്ങളില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടെഴുതിയതാണ് കത്തുകള്‍.
'മനു നിന്നെ കുറിച്ച് നിരവധി അപകടകരമായ കാര്യങ്ങള്‍ എന്നെ അറിയിക്കുന്നുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നീ അവളെ ബലാല്‍സംഗം ചെയ്തതായി അവളെന്നോട് വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് മാനസികമായി ഏറെ മുറിവേറ്റേതായും ചികിത്സ തേടേണ്ടി വന്നതായും അവള്‍ എന്നോട് പറഞ്ഞു'. ഇതാണ് ഒരു കത്തിലെ ഉള്ളടക്കം.
ഗാന്ധിജിയെപ്പോലെത്തന്നെ ഇംഗ്ലണ്ടില്‍ പോയി ബാരിസ്റ്റര്‍ വിദ്യാഭ്യാസം നടത്താനായിരുന്നു ഹരിലാല്‍ ഗാന്ധിയുടെ ആഗ്രഹം. എന്നാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തുന്നതിനിടയില്‍ ഇംഗ്ലണ്ടില്‍ പോയി പഠിക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു ഗാന്ധിജി.
ഇതേ തുടര്‍ന്ന് ഹരിലാല്‍ കുടുംബവുമായി ഇടഞ്ഞു. പിന്നീടൊരിക്കലും പിതാവുമായി യോജിച്ചു പോവാന്‍ ഹരിലാല്‍ ഗാന്ധി തയ്യാറായുമില്ല. ഹരിലാലിന് എഴുതിയ കത്തില്‍ ഗാന്ധിജി ഇങ്ങനെയും പറയുന്നുണ്ട്.' നീ ഇപ്പോഴും മദ്യപാനത്തിലും സ്ത്രീ വിഷയങ്ങളിലും മുഴുകി കഴിയുകയാണോ, ദയവ് ചെയ്ത് എന്നോട് സത്യം പറയൂ? മദ്യത്തിന് അടിമയായി കഴിയുന്നതിനേക്കാള്‍ നീ മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'.
ഗാന്ധിജി ഗുജറാത്തി ഭാഷയിലെഴുതിയ കത്തുകളാണ് ലേലം ചെയ്യുന്നത്. ഗാന്ധിജിയുടെ
കുടുംബത്തിലെ ഒരു അംഗം തന്നെയാണ് കത്തുകള്‍ ഇപ്പോഴത്തെ ഉടമയ്ക്ക് വില്‍പ്പന നടത്തിയത്.
ഗാന്ധിജിയും മൂത്ത മകനും തമ്മിലുള്ള കലഹം വെളിപ്പെടുത്തുന്നതാണ് കത്തുകള്‍. ഇതാദ്യമായാണ് ഗാന്ധിജിയുടെ കത്തുകള്‍ പുറത്തു വരുന്നതെന്ന് ലേലക്കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Keywords: Mahatma Gandhi’s letter accusing son of rape up for auction in UK, Allegation, Report, Daughter, Treatment, England, Family, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.