പാക്കിസ്ഥാനില്‍ മഖ്ദൂം ഷഹാബുദ്ദീന്‍ പ്രധാനമന്ത്രിയാകും

 


പാക്കിസ്ഥാനില്‍ മഖ്ദൂം ഷഹാബുദ്ദീന്‍ പ്രധാനമന്ത്രിയാകും
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന്‌ പുതിയ പ്രധാനമന്ത്രിയായി മഖ്ദൂം ഷഹാബുദ്ദീന്‍ അധികാരത്തിലേയ്ക്ക്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉന്നത തല യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം ഉയര്‍ന്നത്. 


കോടതി അലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗിലാനി പ്രധാനമന്ത്രി പദത്തിന് അയോഗ്യനാണെന്ന് സുപ്രീംകോടതി ഇന്നലെ വിധിച്ചിരുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് ചുമതലയേല്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 26 നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. കോടതി ശിക്ഷിച്ചെങ്കിലും പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി അംഗത്വത്തെ ബാധിക്കില്ലെന്നായിരുന്നു സ്പീക്കരുടെ റൂളിംങ്. ഇതിനെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് ശെരീഫ് വിഭാഗം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് പാക്കിസ്ഥാന്‍ രാഷ്ട്രീയത്തെ തന്നെ ബാധിക്കാവുന്ന വിധി പ്രഖ്യാപനം നടത്തിയത്. 


പ്രസിഡന്റ് സര്‍ദാരിക്കെതിരായ കള്ളപ്പണകേസ് അന്വേഷിക്കുന്നതിന് സ്വിസ് ബാങ്ക് അധികൃതര്‍ക്ക് കത്തയക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഗിലാനിയെ കോടതി ശിക്ഷിച്ചത്. പ്രസിഡന്റിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും, അതുകൊണ്ട് തന്നെ തനിക്കെതിരായ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നുമുള്ള നിലപാടാണ് ഗിലാനി സ്വീകരിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ സുപ്രീം കോടതി, ഗിലാനിയെ പ്രതീകാത്മകമായി ശിക്ഷിക്കുകയും ചെയ്തിരുന്നു.

English Summery
Islamabad: Pakistan People's Party leader Makhdoom Shahabuddin on Wednesday emerged as a strong contender for the post of premier after the Supreme Court disqualified Prime Minister Yousuf Raza Gilani following his conviction for contempt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia