Killed | ബ്രിടനില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

 


ലന്‍ഡന്‍: (www.kvartha.com) ബ്രിടനിലെ കെറ്ററിംങ്ങില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഒരു വര്‍ഷം മുന്‍പ് കണ്ണൂരില്‍ നിന്നുമാണ് കുടുംബം മിഡ്‌ലാന്‍സിലെ കെറ്ററിംങ്ങില്‍ എത്തുന്നത്. മരിച്ചവരുടെ പേരു വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

Killed | ബ്രിടനില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

സംഭവത്തില്‍ യുവതിയുടെ 52കാരനായ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. കേറ്ററിംങ് ജെനറല്‍ ആശുപത്രിയില്‍ നഴ്‌സാണ് കൊല്ലപ്പെട്ട യുവതി. കഴിഞ്ഞദിവസമാണ് കൊലപാതകം നടന്നത്.

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആറു വയസ്സുള്ള ആണ്‍കുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.

'ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വന്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറുന്നതും, താമസിയാതെ രണ്ടുതവണ എയര്‍ ആംബുലന്‍സ് പറന്നുപൊങ്ങുന്നതും കണ്ടു' എന്നു മാത്രമാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. വീടിനു സമീപത്തുനിന്നും പൊലീസ് ഒരു കാര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ടം റിപോര്‍ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു.

Keywords: Malayali nurse, two children murdered in Britain; husband taken into custody, London, News, Police, Custody, Malayalee, Family, Children, Nurse, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia