Obituary | റിയാദില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Jan 13, 2024, 12:25 IST
റിയാദ്: (KVARTHA) പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കോവൂര്‍ സ്വദേശി സജീവ് രാജപ്പന്‍ (53) ആണ് മരിച്ചത്. ന്യൂ സനാഇയ്യയില്‍ ഗാല്‍വന്‍കോ കംപനിയിലെ തൊഴിലാളിയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി റിയാദില്‍ ജോലി ചെയ്തുവരുന്നു.
അരിനല്ലൂര്‍ സൂരജ് ഭവനത്തില്‍ രാജപ്പന്‍-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു, മക്കള്‍: സൂരജ്, ആവണി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കംപനിയോടൊപ്പം സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.
Keywords: Malayali Youth Died in Riyadh Due to Illness, Riyadh, News, Dead, Obituary, Malayali, Dead Body, Hospital, Treatment, Sajiv Rajappan, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.