Accidental Death | പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു
Sep 16, 2023, 16:16 IST
റിയാദ്: (www.kvartha.com) പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം മെഹ് ഫിലില്‍ ഫസല്‍ പൊയിലന്‍ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് അപകടം നടന്നത്. താമസസ്ഥലത്തെ അടുക്കളയില്‍നിന്ന് പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടിക്കുകയായിരുന്നു.
പാചകത്തിനിടെ ജോലി ആവശ്യാര്‍ഥം പെട്ടെന്ന് വിളി വന്നപ്പോള്‍ പുറത്തുപോയതാണ്. ഗ്യാസ് സിലിന്‍ഡര്‍ തുറന്നത് ഓര്‍ക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി ലൈറ്റിട്ടപ്പോള്‍ തീയാളി പിടിക്കുകയായിരുന്നു എന്നാണ് വിവരം.
പിതാവ്: കുന്നുമ്മല്‍ അബ്ദുല്ല. മാതാവ്: പൊയിലന്‍ ആഇശ (മാലൂര്‍). ഭാര്യ: ആസ്യ. മക്കള്‍: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങള്‍: ഫുളൈല്‍, ഫൈസല്‍, നൗഫല്‍, ഹാഫിള, അനസ്.
Keywords: Malayali youth died of burn injuries in Riyadh, Riyadh, News, Accidental Death, Hospital, Treatment, Kannur Native, Injury, Gas Cylinder, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.