മാതാവിന്റെ അനുവാദമില്ലാതെ കുട്ടികള്‍ ഇസ്ലാം മതം സ്വീകരിച്ച കേസ് മലേഷ്യന്‍ കോടതി തള്ളി
Jul 26, 2013, 09:11 IST
ക്വാലാലമ്പൂര്‍: മാതാവിന്റെ അനുവാദമില്ലാതെ ഇസ്ലാം മതം സ്വീകരിച്ച മൂന്ന് ഹിന്ദു കുട്ടികളുടെ ഹര്‍ജി കോടതി തള്ളി. 2009ലാണ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചത്. തെക്കന്‍ നഗരമായ ഇപോ ഹൈക്കോടതി ജുഡീഷ്യല്‍ കമ്മീഷണര്‍ ലീ സ്വീ സെംഗ് ആണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്.
കുട്ടികള്‍ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയില്ലെന്നും ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും ന്യായാധിപന്‍ അഭിപ്രായപ്പെട്ടു. പെറാകില്‍ നിലനില്‍ക്കുന്ന ശരീഅത്ത് നിയമങ്ങള്‍ക്ക് എതിരാണ് കുട്ടികളുടെ മതം മാറ്റമെന്നും അദ്ദേഹം വിധി പ്രസ്താവിക്കവേ വ്യക്തമാക്കി.
രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ ഭരണഘടനയിലെ 3, 5, 11 വകുപ്പുകള്‍ പ്രകാരം ഇത് അംഗീകരിക്കാനാവില്ല. താന്‍ വിശ്വസിക്കുന്ന മതത്തിന്റെ അനുയായികളായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാവിന് തുല്യ അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദു വിശ്വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന ഭര്‍ത്താവ് പത്മനാഥന്‍ മൂന്ന് മക്കളെ കൂട്ടിക്കൊണ്ടുപോവുകയും കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കുകയും ഈ മൂന്ന് കുട്ടികളേയും ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് ഭര്‍ത്താവ് യുവതിക്ക് കുട്ടികളെ വിട്ടുനല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഇളയ മകളെമാത്രമാണ് ഇയാള്‍ യുവതിക്ക് കൈമാറിയത്.
കുട്ടികളുടെ മതം മാറ്റത്തിനെതിരെ യുവതി പിന്നീട് കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടുകയുമായിരുന്നു.

SUMMARY: Kuala Lumpur: In a landmark ruling, a Malaysian court on Thursday dismissed the 2009 conversion of three Hindu children to Islam without their mother's consent.
Keywords: World news, Kuala Lumpur, Landmark ruling, Malaysian court, Thursday, Dismissed, 2009 conversion, Three Hindu children, Islam, Without, Mother's consent.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.