Malaysia | ഫലസ്തീൻ ജനതയ്ക്ക് അചഞ്ചലമായ പിന്തുണയെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; 'ഗസ്സയ്ക്ക് സഹായം അയക്കാൻ രാജ്യം തയ്യാർ'

 


ക്വാലാലംപൂർ: (KVARTHA) ഹമാസുമായുള്ള ചർച്ചയിൽ ഫലസ്തീൻ ജനതയ്ക്ക് അചഞ്ചലമായ പിന്തുണ അറിയിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. ഹമാസിന്റെ രാഷ്ട്രീയ സമിതി തലവൻ ഇസ്മാഈൽ ഹനിയയുമായി ഫോണിൽ സംസാരിച്ചിരുന്നതായും ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും അയയ്ക്കാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Malaysia | ഫലസ്തീൻ ജനതയ്ക്ക് അചഞ്ചലമായ പിന്തുണയെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; 'ഗസ്സയ്ക്ക് സഹായം അയക്കാൻ രാജ്യം തയ്യാർ'

'ഗസ്സയിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, ബോംബാക്രമണം ഉടൻ അവസാനിപ്പിക്കാനും റഫ അതിർത്തിയിൽ മാനുഷിക ഇടനാഴി ഒരുക്കാനും ഞാൻ അഭ്യർഥിക്കുന്നു', പ്രധാനമന്ത്രി ഇബ്രാഹിം ട്വിറ്ററിൽ കുറിച്ചു. ഹമാസുമായി ഉടനടി വെടിനിർത്തലിലെത്തുന്നതും നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ സമാധാനപരമായ പരിഹാരം കൈക്കൊള്ളുന്നതും ഇസ്രാഈലിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പരിപാടിയുടെ സംഘാടകർ ഇസ്രാഈൽ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് മലേഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം വാർഷിക ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് പിൻമാറി. ലോകത്തിലെ ഏറ്റവും വലിയതും പ്രശസ്തവും പഴക്കമുള്ളതുമായ പുസ്തക വ്യാപാര മേളയാണ് ഫ്രാങ്ക്ഫർട്ട്.

അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും വ്യക്തമായി ലംഘിക്കുന്ന ഫലസ്തീനിലെ ഇസ്രാഈൽ അക്രമത്തോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീന് പൂർണ പിന്തുണ നൽകാനുമുള്ള സർക്കാരിന്റെ നിലപാടിന് അനുസൃതമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

Malaysia | ഫലസ്തീൻ ജനതയ്ക്ക് അചഞ്ചലമായ പിന്തുണയെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; 'ഗസ്സയ്ക്ക് സഹായം അയക്കാൻ രാജ്യം തയ്യാർ'

അറബ് പബ്ലിഷേഴ്‌സ് അസോസിയേഷൻ, എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ, ഷാർജ ബുക്ക് അതോറിറ്റി, പബ്ലിഷെർ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെയും മറ്റിടങ്ങളിലെയും നിരവധി പ്രസിദ്ധീകരണ സംഘടനകളും പുസ്തകമേളയിൽ നിന്ന് പിന്മാറിയതായി വ്യവസായ മാസികയായ പബ്ലിഷിംഗ് പെഴ്‌സ്‌പെക്‌റ്റീവ്സ് റിപ്പോർട്ട് ചെയ്തു.


Keywords: News, World, Malaysia, Prime Minister, Anwar Ibrahim, Israel, Hamas, Palestine, Gaza, Israel-Palestine-War, Malaysia PM says country ready to send Gaza aid.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia