പ്രസവ വേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു

 


ലണ്ടന്‍: (www.kvartha.com 24.11.2016) കിടക്കയില്‍ പ്രസവവേദന കൊണ്ട് പുളയുകയായിരുന്ന യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു. ഇംഗ്ലണ്ടിലെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലാണ് സംഭവം. കാമുകിയുടെ പരാതിയില്‍ കാമുകനെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു.

ഏഴ് വര്‍ഷമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ഇരുവരും ജീവിച്ചു വന്നിരുന്നത്. പ്രസവ വേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലമായി ലൈംഗിക വേഴ്ചയ്ക്ക് വിധേയയാക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം നിയമപരമായ കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പിന്നീട് കാമുകന്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കാമുകി കുഞ്ഞിന് ജന്മം നല്‍കി. അതേസമയം ബലാത്സംഗം കാമുകന്‍ നിഷേധിച്ചു.

പ്രസവ വേദനയില്‍ പുളഞ്ഞ യുവതിയെ കാമുകന്‍ ബലാത്സംഗം ചെയ്തു

Keywords : London, Molestation, Love, World, Complaint, Man accused of raping pregnant partner after she went into labour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia