29 കൊറോണ പരിശോധന കിറ്റുകളുമായി യുവാവ് കടന്നു; മോഷ്ടാവിന്റെ ദൃശ്യം പുറത്തുവിട്ട് പോലീസ്, പൊതുജനങ്ങളുടെ സഹായവും തേടി
Mar 23, 2020, 16:34 IST
വാഷിങ്ടണ്‍: (www.kvartha.com 23.03.2020) കൊറോണ വൈറസ് ബാധയുടെ ആശങ്ക നില നിൽക്കുന്നതിനിടെ യുഎസിലെ ഒരു ക്ലിനിക്കില്‍നിന്ന് കൊറോണ പരിശോധന കിറ്റുകള്‍ മോഷണം പോയി. അരിസോണ ടക്സണ് സിറ്റിയിലെ എല്‍റിയോ ഹെല്‍ത്ത് സെന്ററില്‍നിന്നാണ് 29 പരിശോധന കിറ്റുകളുമായി യുവാവ് കടന്നുകളഞ്ഞത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ടക്സണ് പോലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു മോഷണം.ഡെലിവറി വാഹനത്തിന്റെ ഡ്രൈവറാണെന്ന വ്യാജേന ക്ലിനിക്കില്‍ എത്തിയ 30 വയസ് തോന്നിക്കുന്ന യുവാവ് പരിശോധന കിറ്റുകളുമായി കടന്നുകളയുകയായിരുന്നു. എന്നാല്‍ പിറ്റേദിവസമാണ് ക്ലിനിക്കിലെ ജീവനക്കാര്‍ കിറ്റുകള്‍ മോഷണം പോയത് തിരിച്ചറിഞ്ഞത്.
സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയ ആളെയും തിരിച്ചറിഞ്ഞു.
കൊറോണ കിറ്റുകള്‍ മോഷ്ടിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ടക്സണ് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, കൊറോണ പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്നതിനിടെയാണ് ഇത്തരത്തിലുള്ള മോഷണങ്ങളും നടക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോഷണം പോയ പരിശോധന കിറ്റുകള്‍ കൊണ്ട് മാത്രം വൈറസ് ബാധ പരിശോധിക്കാനാകില്ലെന്നും ആരും ഇത്തരം കിറ്റുകള്‍ വാങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരിക്കലും ആര്‍ക്കും വീട്ടിലിരുന്ന് കൊറോണ പരിശോധനകള്‍ നടത്താനാകില്ലെന്നും പോലീസ് പറഞ്ഞു.
Summary: Man caught on camera stealing 29 unused coronavirus tests at Arizona health clinic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.