റോഡിന് കുറുകെ കിടന്നിരുന്ന കൂറ്റന്‍ ചീങ്കണ്ണിയുടെ ദേഹത്ത് കാര്‍ തട്ടി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

 


ടലഹാസി: (www.kvartha.com 26.03.2022) റോഡിന് കുറുകെ കിടന്നിരുന്ന 11 അടിയോളം നീളമുള്ള ചീങ്കണ്ണിയുടെ ദേഹത്ത് കാര്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ജോണ്‍ ഹോപ്കിന്‍സ് (54) ആണ് മരിച്ചത്. ഫ്‌ലോറിഡയിലെ ലിതിയയിലാണ് സംഭവം. കൗന്‍ഡി റോഡ് 672 എന്നറിയപ്പെടുന്ന ബാം-പിക്നിക് റോഡില്‍ കൗന്‍ഡി റോഡ് 39 ന് രണ്ട് മൈല്‍ പടിഞ്ഞാറ് മാര്‍ച് 24ന് പുലര്‍ചെ 12:30 മണിയോടെയായിരുന്നു അപകടമുണ്ടായത്.

ജോണ്‍ കാറോടിച്ചു പോകുമ്പോള്‍ വഴിമധ്യേചീങ്കണ്ണി റോഡിന് കുറുകെ കിടക്കുന്നുണ്ടായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. കൂറ്റന്‍ ചീങ്കണ്ണിയില്‍ തട്ടി തെന്നി മാറിയ കാര്‍ നോര്‍ത് സൈഡ് റോഡിലുള്ള കിടങ്ങിലേക്ക് മറിയുകയായിരുന്നു. വെളിച്ചക്കുറവ് മൂലം ചീങ്കണ്ണിയെ കാണാത്തതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു. ചീങ്കണ്ണിയും ചത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

റോഡിന് കുറുകെ കിടന്നിരുന്ന കൂറ്റന്‍ ചീങ്കണ്ണിയുടെ ദേഹത്ത് കാര്‍ തട്ടി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Keywords:  News, World, Accident, Death, Car, Police, Man, Driving, Driver, Alligator, Lithia, Roadway, Road, Man, dies after driving into 11-foot alligator on Lithia roadway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia