Live crab | 'മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ വിഴുങ്ങി പിതാവിന്റെ പ്രതികാരം'; പിന്നീട് സംഭവിച്ചത്
Oct 28, 2022, 20:25 IST
ബെയ്ജിങ്: (www.kvartha.com) മകളെ ഇറുക്കിയ ഞണ്ടിനെ ജീവനോടെ വിഴുങ്ങി പിതാവിന്റെ പ്രതികാരം. സംഭവത്തിന് പിന്നാലെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കന്‍ ചൈനയിലെ സെജിയാംങിലെ 39 കാരനായ 'ലു' എന്നയാളാണ് മകളെ കടിച്ചതിന് ഞണ്ടിനോട് 'പ്രതികാരം' വീട്ടിയത്.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം കടുത്ത നടുവേദനയുമായി ലു ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ നെഞ്ച്, വയറ്, കരള്‍, ദഹനവ്യവസ്ഥ എന്നിവയില്‍ ചില തകരാറുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടു.
എന്നാല്‍ രോഗത്തിന്റെ കൃത്യമായ കാരണം തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. 'അലര്‍ജിക്ക് കാരണമാകുന്നതോ അസാധാരണമായതോ ആയ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് യുവാവിനോട് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് ചോദിച്ചു. ഇല്ലെന്നായിരുന്നു ലുവിന്റെ മറുപടി' എന്ന് ലു ചികിത്സ തേടിയ ആശുപത്രിയിലെ ദഹനവ്യവസ്ഥ വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ കാവോ ക്വിയാന് പറഞ്ഞു.
തുടര്‍ന്ന്, ലുവിന്റെ ഭാര്യയാണ് ഞണ്ടിനെ തിന്ന സംഭവം ഡോക്ടര്‍മാരോട് ആദ്യം പറഞ്ഞത്. അതിനുശേഷം ലുവും ഇക്കാര്യം സമ്മതിച്ചു. 'എന്തിനാണ് ഞണ്ടിനെ കഴിച്ചത് എന്ന ചോദ്യത്തിന് തന്റെ മകളെ ഉപദ്രവിച്ചതിനുള്ള പ്രതികാരമാണെന്നായിരുന്നു ലു പറഞ്ഞത്' എന്ന് ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ലുവിന്റെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഞണ്ടിനെ ഭക്ഷിച്ചതോടെ ഇയാള്‍ക്ക് അണുബാധയേറ്റതായി കണ്ടെത്തി. ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച ലു ആശുപത്രി വിട്ടെങ്കിലും പരിശോധനകള്‍ക്ക് എത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
Keywords: Man eats live crab in revenge for it pinching his daughter, Beijing, News, Hospital, Treatment, Doctor, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.