വിവാഹാഭ്യര്‍ഥന നടത്തിയ ആരേയും ഈ യുവാവ് കൈവിട്ടില്ല; ഒരേസമയം 3 സഹോദരിമാരെ താലിചാര്‍ത്തി താരമായി ലുവിസോ; ജനിച്ചപ്പോള്‍ മുതല്‍ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചുള്ള ദാമ്പത്യം ബുദ്ധിമുട്ടല്ലെന്നും സഹോദരിമാര്‍
Mar 4, 2022, 11:24 IST
കോംഗോ: (www.kvartha.com 04.03.2022) വിവാഹാഭ്യര്‍ഥന നടത്തിയ ആരേയും ഈ യുവാവ് കൈവിട്ടില്ല. അതുകൊണ്ടുതന്നെ ഒരേസമയം മൂന്നു സഹോദരിമാരെ താലിചാര്‍ത്തി താരമായിരിക്കയാണ് ലുവിസോ എന്ന യുവാവ്. ഏറ്റവും വലിയ പ്രത്യേകത മൂന്നുസഹോദരിമാരും ഒരേ സമയത്താണ് ജനിച്ചത് എന്നതാണ്.
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. അവിടെ ആളുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ പേരെ വിവാഹം കഴിക്കാന്‍ നിയമപരമായി സ്വാതന്ത്ര്യമുണ്ട്.
നതാഷ, നതാലി, നഡെഗെ എന്നിവരാണ് ലുവിസോവിന്റെ സഹധര്‍മിണികള്‍. ആദ്യം ലുവിസോ ഇഷ്ടത്തിലായത് നതാഷയുമായാണ്. തുടര്‍ന്നാണ് സഹോദരിമാരായ നതാലിയും നഡെഗെയും വിവാഹാഭ്യര്‍ഥന നടത്തിയതെന്ന് ലുവിസോ പറയുന്നു.

എന്നാല്‍ അവര്‍ ട്രിപിള്‍ ആയതിനാല്‍ തനിക്ക് വിവാഹ അഭ്യര്‍ഥന നിരസിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടുതന്നെ വിവാഹം കഴിക്കുകയായിരുന്നുവെന്നും ലുവിസോ കൂട്ടിച്ചേര്‍ത്തു. ജനിച്ചന്ന് മുതല്‍ തങ്ങള്‍ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുമിച്ചുള്ള ഒരു ദാമ്പത്യം ബുദ്ധിമുട്ടല്ലെന്നാണ് സഹോദരിമാര്‍ പറയുന്നത്.
റുവാന്‍ഡയുടെ അതിര്‍ത്തിക്കടുത്തുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് സൗത് കിവുവില്‍ സ്ഥിതി ചെയ്യുന്ന കലെഹെ എന്ന പ്രദേശത്താണ് കേളികേട്ട വിവാഹം നടന്നത്.
എന്നാല്‍ ലുവിസോയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ പങ്കെടുത്തുമില്ല.
എന്നിരുന്നാലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ലുവിസോ മൂന്ന് സ്ത്രീകളുമായി പ്രതിജ്ഞകള്‍ കൈമാറി.
മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനോടുള്ള ലുവിസോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;
ഏതെങ്കിലും ഒന്നും സ്വന്തമാക്കണമെങ്കില്‍ എന്തെങ്കിലും ത്യജിക്കണം. മൂന്നുപേരെയും വിവാഹം കഴിക്കുന്നതിനോട് എതിര്‍പ് കാണിച്ച മാതാപിതാക്കള്‍ തന്റെ തീരുമാനത്തെ പുച്ഛിച്ചുകളഞ്ഞു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ താന്‍ അവരെ വിവാഹം കഴിച്ചു.

Keywords: Man marries triplets at the same time - after all three sisters propose to him, Marriage, News, Sisters, Parents, Local News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.