രണ്ടാം ഭാര്യയെ കണ്ടെത്താനായി വെബ്സൈറ്റ്; ബ്രിട്ടനില്‍ ജനരോഷമുയരുന്നു
Jun 21, 2016, 23:19 IST
ലണ്ടന്‍: (www.kvartha.com 21.06.2016) രണ്ടാം ഭാര്യയെ കണ്ടെത്താനായി ആരംഭിച്ച വെബ്സൈറ്റിനെതിരെ ബ്രിട്ടനില്‍ ജനരോഷമുയരുന്നു. ആസാദ് ചായ് വാല എന്നയാളാണ് സെക്കണ്ട് വൈഫ് ഡോട്ട് കോം എന്ന വെബ്സൈറ്റിന് പിന്നില്‍. ഇത് ബഹുഭാര്യാത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.
ബഹുഭാര്യാത്വം ബ്രിട്ടനില്‍ നിയമവിരുദ്ധവും കുറ്റകരവുമായതിനാല് ഇതിനെതിരെ നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ബ്രിട്ടനില്‍ ബഹുഭാര്യാത്വം.
എന്നാല്‍ തന്റെ പ്രവൃത്തി കുറ്റകരമല്ലെന്നും ഒരു സേവനമാണെന്നുമാണ് ആസാദിന്റെ പ്രതികരണം. ഇതിനിടെ ഏതാണ്ട് 35,000 പേര് രണ്ടാം ഭാര്യയ്ക്കായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
സെക്കണ്ട് വൈഫ് ഡോട്ട് കോം എന്ന വെബ്സൈറ്റ് കൂടാതെ പോളിഗാമി ഡോട്ട് കോം എന്ന സൈറ്റും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.
ലിവിംഗ് ഇന്‍ കാമുകിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഒരു രണ്ടാം ഭാര്യയെന്നാണ് ആസാദിന്റെ ഭാഷ്യം.
SUMMARY: Good Morning Britain viewers were not impressed as the show featured a man promoting a dating website aiming to find men a second wife.
Keywords: Good Morning Britain, Viewers, Impressed, Show, Featured, Man, Promoting, Dating, Website, Aiming, Second wife.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.