യുവാവ് വാഷിംഗ് മെഷീനില്‍ കുടുങ്ങി

 


സിഡ്‌നി: (www.kvartha.com 21.08.2015) മൂന്നുമണിക്കൂറോളം വാഷിംഗ് മെഷീനില്‍ കുടുങ്ങിയ യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. 22 കാരനായ യുവാവാണ് വാഷിംഗ് മെഷീനില്‍ കുടുങ്ങിയത്.

എന്നാല്‍ ഇയാള്‍ എങ്ങനെയാണ് മെഷിനില്‍ കുടുങ്ങിയതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത്‌വെയില്‍സിലായിരുന്നു സംഭവം. സിഡ് നി  മോണിംഗ് ഹെറാള്‍ഡ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അരവരെ മെഷീനുള്ളില്‍  കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മെഷീനകത്ത് കുടുങ്ങിയതോടെ പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ  കുരുക്ക്  മുറുകുകയും മുഴുവനായും മെഷീനകത്താവുകയും ചെയ്തു.  ഇതോടെയാണ് രക്ഷാപ്രവര്‍ത്തകരെ  വിവരമറിയിച്ചത്.

എന്നാല്‍ മെഷീനകത്തുനിന്നും യുവാവിനെ എങ്ങെന പുറത്തെടുക്കുമെന്നത്
 രക്ഷാപ്രവര്‍ത്തകരില്‍  ഏറെ നേരം ചിന്താക്കുഴപ്പമുണ്ടാക്കി. ഒടുവില്‍ മണിക്കൂറുകളോളമുള്ള പ്രയത്‌നത്തിനൊടുവില്‍  രക്ഷാപ്രവര്‍ത്തകര്‍ യുവാവിനെ പുറത്തെടുക്കുകയായിരുന്നു. മെഷിന്റെ മുകള്‍ ഭാഗം നീക്കി സ്റ്റീല്‍ ഡ്രം മുറിച്ച് യുവാവിന്റെ കാലുകള്‍ പുറത്തേക്കെടുക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ കാലില്‍  ചെറിയ  മുറിവേറ്റ യുവാവിനെ  ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

യുവാവ് വാഷിംഗ് മെഷീനില്‍ കുടുങ്ങി

യുവാവ് വാഷിംഗ് മെഷീനില്‍ കുടുങ്ങി


യുവാവ് വാഷിംഗ് മെഷീനില്‍ കുടുങ്ങി


Also Read:
പോലീസ് സ്‌റ്റേഷനില്‍ സിവില്‍ പോലീസുകാരന് കൊടും ക്രിമിനലിന്റെ കുത്തേറ്റു
Keywords:  Man rescued from washing machine after being trapped for at least three hours, Sidney, Youth, Australia, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia