ഗുഹയെന്ന് കരുതി അകത്ത് കടന്നപ്പോള്‍ കണ്ടത് വലിയൊരു വീട്

 


ന്യൂയോര്‍ക്ക്: (www.kvartha.com 06.10.2015) ഈ 21-ാം നൂറ്റാണ്ടിലും ഗുഹയെ കുറിച്ചും ഗുഹാ ജീവിതത്തെ കുറിച്ചും ചിന്തിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് യൂകെക്കാരനായ ആന്‍ജലോ മാസ്റ്റ്‌ട്രോപിട്രോ.

ഗുഹയോടുള്ള താല്‍പര്യം കാരണം ആന്‍ജലോ ഒരു ഗുഹ തന്നെ വിലയ്ക്ക് വാങ്ങി. വെറും ഗുഹയല്ല, 800 വര്‍ഷം പഴക്കമുള്ള ഗുഹയാണ് ഇയാള്‍ വാങ്ങിയത്. തന്റെ തിരക്കേറിയ ബിസിനസ് ജീവിതത്തില്‍ നിന്നുള്ള മോചനത്തിനാണ് ആന്‍ജലോ  ഗുഹമേടിച്ചത്.

ഗുഹ കണ്ടെത്തിയതിനു പിന്നിലും ഒരു കഥയുണ്ട്. ഒരു ബൈക്ക് റൈഡിനിടെ പെയ്ത മഴയാണ് ഇദ്ദേഹത്തെ ഗുഹ വാങ്ങാന്‍ പ്രേരിപ്പിച്ചത്. മഴയില്‍  നിന്ന് രക്ഷപെടാന്‍ ആന്‍ജലോയും കൂട്ടുകാരും കയറി നിന്നത് ഈ ഗുഹയുടെ സമീപത്താണ്. അതുകഴിഞ്ഞ് കുറച്ചുദിവസമായപ്പോഴേക്കും പത്രത്തില്‍ ഗുഹവില്‍പനയ്‌ക്കെന്ന പരസ്യം കാണുകയും ചെയ്തു. പിന്നെ ഒന്നും ആലോചിച്ചില്ല. ആ ഗുഹ വാങ്ങുകയും ചെയ്തു.

പിന്നീട് ഗുഹയെ വീടാക്കി മാറ്റാനുള്ള പ്രയത്‌നത്തിലായിരുന്നു ആന്‍ജലോ. തന്റെ ആഗ്രഹം നിറവേറ്റാനായി ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീടാക്കിമാറ്റുകയും ചെയ്തു. നാല് കിടപ്പുമുറികളുള്ള, വെള്ളം ഒഴുകുന്ന വൈ ഫൈ സൗകര്യങ്ങളുള്ള വീടാണ് ഇപ്പോള്‍ ഈ ഗുഹ.

എട്ടുമാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് പാറക്കെട്ടുകള്‍ പൊട്ടിച്ച് തന്റെ സ്വപ്നഭവനം ആന്‍ജലോ പണിതെടുത്തത്.  70 ടണ്‍ കല്ലുകളാണ് ഇതിനായി ഇദ്ദേഹം നീക്കം ചെയ്തത്. തെറ്റായ ജീവിതശൈലി കാരണം രോഗങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവന്ന കാലഘട്ടത്തിലാണ് ഇത്തരമൊരു ആശയം ഇദ്ദേഹത്തിന് തോന്നിയത്. സ്വന്തം സ്വപ്നസാക്ഷാത്ക്കാരത്തിനായി കഠിനമായി അധ്വാനിക്കുകയും ചെയ്തപ്പോള്‍ ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ ആന്‍ജലോ.

വലിയൊരു ടെറസും, വെളിച്ചം ലഭിക്കാന്‍ വെള്ള നിറത്തിലുള്ള ഭിത്തിയും, ഗ്ലാസ് വാതിലുകളും ,ഓക്ക് മരം ഉപയോഗിച്ചുള്ള ജാലകങ്ങളും ഈ ഗുഹവീടിന്റെ പ്രത്യേകതയാണ്. പഴമയുടെ ആവരണത്തിന്റെ തണലില്‍ ആധുനിക സൗകര്യങ്ങള്‍കൂടി സജ്ജികരിച്ചത് ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമാക്കി.

ഗുഹയെന്ന് കരുതി അകത്ത് കടന്നപ്പോള്‍ കണ്ടത് വലിയൊരു വീട്


ഗുഹയെന്ന് കരുതി അകത്ത് കടന്നപ്പോള്‍ കണ്ടത് വലിയൊരു വീട്

ഗുഹയെന്ന് കരുതി അകത്ത് കടന്നപ്പോള്‍ കണ്ടത് വലിയൊരു വീട്

ഗുഹയെന്ന് കരുതി അകത്ത് കടന്നപ്പോള്‍ കണ്ടത് വലിയൊരു വീട്


ഗുഹയെന്ന് കരുതി അകത്ത് കടന്നപ്പോള്‍ കണ്ടത് വലിയൊരു വീട്

Also Read:
മൊഗ്രാല്‍ പുത്തൂരില്‍ മുസ്ലിം ലീഗ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Keywords:  Man transforms 800-year-old cave house, Business Man, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia