Arrested | വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരികേഡിലേക്ക് ട്രക് ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ 19കാരനായ ഇന്‍ഡ്യന്‍ വംശജന്‍ അറസ്റ്റില്‍
May 24, 2023, 11:50 IST
വാഷിങ്ടണ്‍: (www.kvartha.com) വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരികേഡിലേക്ക് ട്രക് ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ 19കാരനായ ഇന്‍ഡ്യന്‍ വംശജന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരികേഡില്‍ ട്രക് ഇടിച്ചത്. മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുലയാണ് യുഎസ് പാര്‍ക് പൊലീസിന്റെ പിടിയിലായത്.
വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. ഇടിച്ച വണ്ടിയില്‍നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തതായും ചുവപ്പും വെള്ളയും കറുപ്പും കലര്‍ന്നതാണ് പതാകയെന്നും പൊലീസ് അറിയിച്ചു. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യുഎസ് സീക്രട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോടെല്‍ ഒഴിപ്പിക്കുകയും ചെയ്തു. അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏല്‍പ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സായ് വര്‍ഷിതിനെതിരെ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.
വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. ഇടിച്ച വണ്ടിയില്‍നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തതായും ചുവപ്പും വെള്ളയും കറുപ്പും കലര്‍ന്നതാണ് പതാകയെന്നും പൊലീസ് അറിയിച്ചു. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യുഎസ് സീക്രട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു.
Keywords: Man who crashed truck into security barriers near the White House faces threat to kill charges, Washington, News, Arrested, Police, Sai Varshith Kandula, Kidnap, White House, President Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.