62 വിവാഹം കഴിച്ച യുവാവ് കഴിക്കുന്നത് പച്ച ഇറച്ചിയും മുള്ളോടുകൂടിയ മീനും
Nov 3, 2014, 17:00 IST
- അബു ഷദീദ് അറിയപ്പെടുന്നത് കരുത്തിന്റെ പിതാവായി
- ദിവസം അഞ്ച് തവണ ഭാര്യമാരോടൊപ്പം കിടപ്പറ പങ്കിടുന്നു
കെയ്‌റോ:(www.kvartha.com 03.11.2014) 62 വിവാഹം കഴിച്ച യുവാവ് കഴിക്കുന്നത് പച്ച ഇറച്ചിയും ഗ്ലാസും പിന്നെ മുള്ളോടുകൂടിയ മീനും. ഈജിപ്തുകാരനായ അബു ഷദീദ് എന്ന യുവാവാണ് ഈ അത്ഭുതപ്രതിഭാസത്തിന് ഉടമ. 16-ാം വയസുമുതലാണ് അബു ഷദീദ് പച്ച ഇറച്ചിയും ഗ്ലാസും മുള്ളോടുകൂടിയ മീനും കഴിക്കാന്‍ തുടങ്ങിയത്.
ഇപ്പോള്‍ മൂന്നുഭാര്യമാരാണ് അബു ഷദീദിനൊപ്പം ഒപ്പമുള്ളത്. കരുത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഭാര്യമാരുമായി ദിവസം അഞ്ചുതവണയെങ്കിലും കിടപ്പറ പങ്കിടാറുള്ളതായി ഇദ്ദേഹം പറയുന്നു. ഈജിപ്ത്യന്‍ ചാനലായ അല്‍ ഹയാത്ത് ആണ് അബു ഷദീദിന്റെ ജീവിതം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പച്ച ഇറച്ചിയും ഗ്ലാസും മുള്ളോടുകൂടിയ മീനിനും പുറമെ ചുട്ട കല്‍ക്കരിയും താന്‍ തിന്നാറുള്ളതായി അബു ഷദീദ് വെളിപ്പെടുത്തുന്നു.
ഞാന്‍ ജീവിച്ചിരിക്കുന്നത് തന്നെ ഇറച്ചിയും ഗ്ലാസും മീനും തിന്നാനാണെന്നും, ഇതെല്ലാം കഴിയുന്നത് ദൈവത്തിന്റെ കൃപാകടാക്ഷം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുളികയോ മരുന്നുകളോ മറ്റോ ഉപയോഗിക്കാറില്ല. മക്കളില്‍ ചിലര്‍ക്ക് ഞാന്‍ ഇവയെല്ലാം കഴിക്കുന്നത് കണ്ട് അരോചകം തോന്നിയിട്ടുണ്ട്. 62 യുവതികളും തന്നെ വിവാഹം കഴിച്ചത് തന്റെ കരുത്ത് കണ്ട് മയങ്ങിയതുകൊണ്ടാണെന്നും അബു ഷദീദ് പറയുന്നു.
ഒരു വര്‍ഷം മുമ്പ് നാലുഭാര്യമാരുണ്ടായിരുന്ന അബു ഷദീദ് മുസ്ലിം ബ്രദര്‍ഹുഡിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ അബു ഷദീദ് 63മത്തെ ഭാര്യയെ തേടുകയാണ്. കാപ്പി നിറമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെയാണ് ഭാര്യയായി കൂടെ താമസിപ്പിക്കാന്‍ ആവശ്യമുള്ളതെന്ന് അബു ഷദീദ് കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Egypt, World, man, Marriage, Channel, News, Wife, Man who had 62 wives lives on raw meat, glass for appetiser, Egypt, Al Hayat Abu Shadeed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.