Excited Winning | 'സ്വപ്‌നം കണ്ട നമ്പറിന് ഭാഗ്യം തുണച്ചു'; 1.9 കോടി ലോടറി കിട്ടിയ ആളുടെ അവകാശവാദം വിശ്വസിക്കാനാകാതെ സമൂഹ മാധ്യമങ്ങള്‍
Jul 2, 2022, 12:21 IST
വാഷിങ്ടന്‍: (www.kvartha.com) സമ്മാനാര്‍ഹമായ ടികറ്റിന്റെ നമ്പര്‍ താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്നതാണെന്ന അവകാശവാദവുമായി ഒരാള്‍. ഇതിലെ യാഥാര്‍ഥ്യം എന്താണെന്ന് പറയുക വയ്യെങ്കിലും സംഭവം വാര്‍ത്തകളില്‍ ശ്രദ്ധേയമാകുകയാണ്.
യുഎസിലെ വിര്‍ജീനിയയില്‍ നിന്നുള്ള അലോന്‍സോ കോള്‍മാന്‍ എന്നയാള്‍ താന്‍ സ്വപ്നത്തില്‍ കണ്ട ലോടറി നമ്പര്‍ തന്നെ തെരഞ്ഞെടുത്ത് ജേതാവായിരിക്കുന്നു എന്നാണ് വാദിക്കുന്നത്. 1.9 കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
ലോടറി ഏജന്‍സിയില്‍ തന്നെയാണ് കോള്‍മാന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മുഴുവന്‍ നമ്പറുകള്‍ കൃത്യമായി വന്നില്ലെന്നും ഇദ്ദേഹം തന്നെ അറിയിക്കുന്നു. ചില അക്കങ്ങള്‍ക്ക് മാറ്റമുണ്ടത്രേ. തന്റെ നാട്ടിലുള്ള ഒരു ലോടറി കടയില്‍ നിന്ന് തന്നെയാണ് കോള്‍മാന്‍ ടികറ്റ് വാങ്ങിയത്. എന്തായാലും കോള്‍മാന്റെ അവകാശവാദം ലോടറി ഏജന്‍സി പുറത്തുവിട്ടതോടെ ഇത് വലിയ ചര്‍ചയായിരിക്കുകയാണ്.
ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ സ്വപ്നത്തില്‍ കാണുന്നതായി പലരും അവകാശവാദങ്ങളുന്നയിക്കാറുണ്ട്. ഇവയില്‍ ചിലതെങ്കിലും യാദൃശ്ചികമായി നടന്നേക്കാമെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോഴും അവിശ്വസീയമായി തന്നെ തുടരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.