പൈലറ്റ് വേഷത്തില്‍ യുവാവിന്റെ സൗജന്യയാത്ര

 


പൈലറ്റ് വേഷത്തില്‍ യുവാവിന്റെ സൗജന്യയാത്ര
റോം: പൈലറ്റ് വേഷത്തില്‍ വിമാനത്തിലെ കോക്ക്പിറ്റില്‍ യാത്രനടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂറിന്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ച യുവാവ് പ്രമുഖ വിമാന കമ്പനിയായ ലുഫ്ത്താനസയുടെ പൈലറ്റ് എന്ന വ്യാജേനയാണ് വിമാനത്തില്‍ കയറികൂടിയത്.

ആന്‍ഡ്രിയോ സിര്‍ലോ (32) എന്ന പേരിലാണ് ഇയാള്‍ യാത്ര നടത്തിയത്. ഫേസ്ബുക്ക് പേജിലെ ഇയാളുടെ ഫോട്ടൊ വഴിയാണ് വ്യാജപൈലറ്റ് എന്ന പേരില്‍ വിമാനത്തില്‍ കടന്നുകൂടിയ ഇയാളെ പോലീസ് പിടികൂടിയത്­. ഇയാള്‍ പൈലറ്റുമാര്‍ ഇരിക്കുന്ന റൂമില്‍ ഇരുന്ന് യാത്ര ചെയ്തതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരാള്‍ക്ക് തങ്ങള്‍ യാത്രാനുമതി നല്‍കിയിട്ടില്ലെന്ന് ടുറിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
SUMMERY: Rome: A man who posed as an airline pilot and travelled in the cockpit of at least one plane was arrested in Turin Airport using forged identity cards and wearing a pilot's uniform, Italian police said on Saturday.

keywords: World, Funny, cockpit, youth, forged, pilot, Facebook, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia