Massive fire | മോസ്‌കോയിലെ മോളില്‍ വന്‍ തീപിടുത്തം; 7,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നു; 2636 കോടി രൂപയുടെ നഷ്ടം; വീഡിയോ

 


മോസ്‌കോ: (www.kvartha.com) റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ വന്‍ തീപിടുത്തം. മോസ്‌കോയുടെ വടക്കന്‍ പ്രാന്തപ്രദേശമായ ഖിംകിയില്‍ സ്ഥിതി ചെയ്യുന്ന മെഗാ ഖിംകി മോളിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 7,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
            
Massive fire | മോസ്‌കോയിലെ മോളില്‍ വന്‍ തീപിടുത്തം; 7,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നു; 2636 കോടി രൂപയുടെ നഷ്ടം; വീഡിയോ

തീപിടിടുത്തത്തില്‍ ഒരാള്‍ മരിച്ചതായി റഷ്യയിലെ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വര്‍ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയിലെ യുക്രൈന്‍ അധിനിവേശത്തിനുശേഷം പ്രമുഖ ബ്രാന്‍ഡുകള്‍ പിന്‍വാങ്ങുന്നതുവരെ, ഈ മോളില്‍ പ്രധാന പാശ്ചാത്യ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഏകദേശം 2636 കോടി രൂപ ($320m) യുടെ നഷ്ടം സംഭവിച്ചതായാണ് റഷ്യന്‍ അധികൃതര്‍ കണക്കാക്കുന്നത്.
Keywords:  Latest-News, World, Top-Headlines, Russia, Fire, Accident, Video, Social-Media, Massive fire engulfs 7,000 sq mts of Moscow mall; Watch.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia