പാക് അധീന കശ്മീരില്‍ വന്‍ പ്രക്ഷോഭം; പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം; താഴ്വരയില്‍ ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു

 


കശ്മീര്‍: (www.kvartha.com 30.09.2015) പാക് അധീന കശ്മീരിലും സ്വാതന്ത്ര്യമാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി. സി.എന്‍.എന്‍ഐ.ബിഎന്‍ ചാനലാണ് പ്രക്ഷോഭ റാലികളുടെ വീഡിയോകള്‍ സം പ്രേഷണം ചെയ്തത്.

മുസാഫറാബാദ്, ഗില്‍ഗിറ്റ്, കോട്ട്‌ലി എന്നിവിടങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. പ്രക്ഷോഭകര്‍ ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും വീഡിയോയില്‍ കാണാം.

തങ്ങള്‍ക്ക് മേല്‍ ബലപ്രയോഗത്തിനുള്ള അവകാശം പാക്കിസ്ഥാനില്‍ ഇല്ലെന്നും ജീവിക്കാന്‍ നല്ലത് ഇന്ത്യയാണെന്നും ചിലര്‍ പറയുന്നുണ്ട്. ജോലിയും മറ്റ് അവകാശങ്ങളും ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

പാക് അധീന കശ്മീരില്‍ പാക് വിരുദ്ധവികാരം അലയടിക്കുന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാക്കുന്നത്. പ്രക്ഷോഭകരെ നിശബ്ദരാക്കാന്‍ സൈന്യം ക്രൂരമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്.

പാക് അധീന കശ്മീരില്‍ വന്‍ പ്രക്ഷോഭം; പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം; താഴ്വരയില്‍ ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു


പാക് അധീന കശ്മീരില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ കാണാം.

#HellInPoK
#HellInPoK | CNN-IBN exposes Pakistan human rights violation in Occupied Kashmir.
Posted by ibnlive.com on Tuesday, September 29, 2015

SUMMARY:
People in large numbers in Pakistan-occupied Kashmir (PoK) are protesting against the Pakistani establishment and demanding freedom, in a video available with a leading news channel.

Keywords: Pakistan, PoK, Protest, Freedom,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia