കൗമാരക്കാരനായ മാക്‌സ് മുഗറിഡ്ജ് ഒരാഴ്ചയ്ക്കുള്ളില്‍ കീഴടക്കിയത് 3 വമ്പന്‍ സ്രാവുകളെ
Sep 25, 2015, 16:58 IST
ന്യൂയോര്‍ക്ക്: (www.kvartha.com 25.09.2015) കൗമാരക്കാരനായ ഗോള്‍ഡ്‌കോസ്റ്റ് സേഫ്ഗാര്‍ഡായ മാക്‌സ് മുഗറിഡ്ജ് (19) ഒരാഴ്ചയ്ക്കുള്ളില്‍ കീഴടക്കിയത് മൂന്ന് വമ്പന്‍ സ്രാവുകളെ. ഇതോടെ മാക്‌സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ ആയിരിക്കയാണ്.
ഏതു മത്സ്യബന്ധനതൊഴിലാളിയും സ്വപ്നം കാണുന്ന നിമിഷം തന്റെ ജീവിതത്തില്‍ മൂന്ന് വട്ടം ആവര്‍ത്തിച്ചതിന്റെ സന്തോഷത്തിലാണ് മാക്‌സ് മുഗറിഡ്ജ്. പെണ്‍സുഹൃത്തിനൊപ്പം nsw നോര്‍ത്ത് കോസ്റ്റില്‍ നടത്തിയ ജലസവാരിക്കിടയിലാണ് മാക്‌സ് ഈ അത്ഭുത നേട്ടം കൈവരിച്ചത്.
ഒരാഴ്ചയ്ക്കുള്ളിലാണ് 3.86 മീറ്റര്‍ നീളമുള്ള ടൈഗര്‍ ഷാര്‍ക്ക്, 3.78 മീറ്റര്‍ നീളമുള്ള ഹാമെര്‍ഹെഡ്, 2.7 മീറ്റര്‍ നീളമുള്ള ബുള്‍ഷാര്‍ക്ക് എന്നിവയെ മാക്‌സ് മുഗറിഡ്ജ് വലയിലാക്കിയത്.
പിടികൂടിയ മൂന്നു ഭീമന്‍ സ്രാവുകളെയും ടാഗ് ചെയ്ത ശേഷം ഹുക്കില്‍ നിന്ന് വിടുവിച്ച് കടലിലേക്ക് തിരിച്ചയക്കുകയും ചെയ്തു. സ്രാവുകളെ ടാഗ് ചെയ്യാന്‍ അലക്‌സിസ് റിവേറ എന്ന പെണ്‍സുഹൃത്തിന്റെ സഹായവും ഉണ്ടായിരുന്നു.
TBDsharkfishing എന്ന പേരില്‍ സ്രാവ് വേട്ടയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ടത് മാക്‌സ് തന്നെയാണ്. ഇതോടെയാണ് മാക്‌സിന്റെ അസാധാരണ നേട്ടത്തെപ്പറ്റി ലോകം അറിഞ്ഞത്.
മാവോയിസ്റ്റ് സാന്നിധ്യം; മലയോരവനമേഖലകളില്‍ വനപാലകരുടെ റെയ്ഡ്

Keywords: Max Muggeridge catches three huge sharks in a week off NSW coast, New York, Facebook, Girl Friend, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.